പാരിസ്:ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്ക് കഴിഞ്ഞ വർഷത്തെ മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം. മികച്ച താരത്തിനുള്ള ലോറസ് പുരസ്കാരം രണ്ടാം തവണയാണ് മെസി സ്വന്തമാക്കുന്നത്. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കിരീടം ചൂടിയ അർജന്‍റീന ഫുട്ബോൾ ടീം, ഏറ്റവും മികച്ച ടീമിനുള്ള പുരസ്കാരം സ്വന്തമാക്കി.
🏆 Lionel Messi is the 2023 Laureus World Sportsman of the Year.
— Laureus (@LaureusSport) May 8, 2023
The iconic footballer reached even greater heights last year, when he inspired @Argentina to a historic third @FIFAWorldCup triumph. 🇦🇷#Laureus23 pic.twitter.com/kE0N7XzC1h
ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ പി.എസ്.ജി പരിശീലന ക്യാമ്പിൽ തിരിച്ചെത്തിയിരുന്നു ലയണൽ മെസി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ക്ലബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അനധികൃത സൗദി യാത്രയ്ക്ക് പിന്നാലെ സൂപ്പർ താരത്തെ ടീം സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ക്ഷമാപണവുമായി അർജന്റീന ക്യാപ്റ്റൻ രംഗത്തെത്തി.
മെസി പരിശീലനം നടത്തുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് സൂപ്പർതാരത്തിന്റെ മടങ്ങിവരവ് പിഎസ്ജി അറിയിച്ചത്. ‘അർജന്റീനിയൻ സ്‌ട്രൈക്കർ മെയ് 8 തിങ്കളാഴ്ച പരിശീലനത്തിൽ തിരിച്ചെത്തി’ എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. അടുത്തിടെ ക്ലബ്ബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്തതിന് മെസിയെ പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
⚽️🔛 Leo Messi back in training this Monday morning. pic.twitter.com/Neo6GEWEIm
— Paris Saint-Germain (@PSG_English) May 8, 2023
ഇതോടെ താരവും ക്ലബ്ബും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതായി റിപ്പോർട്ടുകൾ അവകാശപ്പെട്ടു. ഒപ്പം മെസി ഫ്രഞ്ച് ക്ലബ്ബ് വിടുമെന്ന അഭ്യൂഹങ്ങളും ശക്തമായി. ഈ വിഷയത്തില്‍ ക്ലബ്ബിനോടും താരങ്ങളോടും മെസി ഖേദം പ്രകടിപ്പിച്ചെങ്കിലും, ഞായറാഴ്ച ട്രോയിസിനെതിരെ 3-1 ന് വിജയിച്ച ടീമിൽ നിന്ന് സൂപ്പർ താരത്തെ ഒഴിവാക്കിയിരുന്നു. ജൂണ്‍ വരെയാണ് മെസ്സിക്ക് ഫ്രഞ്ച് ക്ലബ്ബുമായി കരാറുള്ളത്.