News
ലതാ മങ്കേഷ്‌കറുടെ നില വീണ്ടും വഷളായി; വെന്റിലേറ്ററില്‍
മുംബൈ: കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗായിക ലതാ മങ്കേഷ്‌കറുടെ നില വീണ്ടും വഷളായി. 92കാരിയായ ലതാ മങ്കേഷ്‌കറെ വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
കഴിഞ്ഞ മാസം ആദ്യമാണ് ലതാ മങ്കേഷ്‌കറെ മുംബൈ ബീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച ഗായികയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഏതാനും ദിവസം മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ലതാ മങ്കേഷ്‌കര്‍ കോവിഡ് മുക്തയായതായും വെന്റിലേറ്ററിനല്‍നിന്നു മാറ്റിയെന്നും വാര്‍ത്തകള്‍ വന്നു. ഇന്നു വീണ്ടും നില വഷളാവുകയായിരുന്നെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഡോക്ടര്‍മാരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News