ഇടുക്കി:കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചിയിൽ ഉരുൾപൊട്ടി ഏഴ് പേരെ കാണാതായി. പതിനേഴോളം പേരെ രക്ഷപ്പെടുത്തിയതായാണ് പ്രദേശവാസികൾ നൽകുന്ന വിവരം.
നൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്തിന് സമീപമാണ് ഉരുൾപൊട്ടലുണ്ടായത്. അഞ്ച് വീടുകൾ ഒഴുകിപ്പോയിട്ടുണ്ട്. കനത്ത മഴ ഉണ്ടായിരുന്നില്ലെങ്കിലും മൂന്നിടത്ത് ഉരുൾ പൊട്ടലുണ്ടായതായാണ് സൂചനകൾ.
ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തി പങ്കിടുന്ന സ്ഥലമാണ് കൊക്കയാർ. ഉറുമ്പിക്കര ഈസ്റ്റ് കോളനി, പൂവഞ്ചി വാർഡ് എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. എത്ര പേർ ദുരന്തത്തിലകപ്പെട്ടുവെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
റോഡുകൾ പൂർണമായും തകർന്നതിനാൽ ഈ മേഖല പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത്. മഴയും ഇരുട്ടും വൈദ്യുതിസംവിധാനങ്ങൾ തകർന്നതും രക്ഷാപ്രവർത്തനത്തിന് തടസ്സമാവുന്നുണ്ടെന്നാണ് വിവരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News