InternationalNews
ട്രെഡ്‌മില്ലില്‍ നിന്ന് ബാലൻസ് തെറ്റി: ജനലിലൂടെ താഴേയ്ക്ക് വീണു, 22കാരിയ്ക്ക് ദാരുണാന്ത്യം
ജക്കാർത്ത: ജിമ്മിലെ ട്രെഡ്‌മില്ലില്‍ നിന്ന് ബാലൻസ് തെറ്റി മൂന്നാം നിലയിലെ ജനലിലൂടെ താഴേയ്ക്ക് വീണ 22കാരി മരിച്ചു. ഇന്തോനേഷ്യയിലെ പോണ്ടിയാനക്കിലാണ് സംഭവം നടന്നത്. ഇതിന്റെ സി സി ടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കെട്ടിട്ടത്തിന്റെ മൂന്നാം നിലയില്‍ പ്രവർത്തിക്കുന്ന ജിമ്മില്‍ നിന്നാണ് യുവതി വീണത്. ട്രെഡ്‌മില്ലില്‍ ഓടുന്നതിനിടെ മുഖം തുടയ്ക്കാൻ ടവ്വല്‍ എടുക്കുമ്പോൾ ബാലൻസ് തെറ്റി പിന്നിലേക്ക് വീണ യുവതി തൊട്ടുപിന്നിലുണ്ടായിരുന്ന തുറന്ന് ജനലിലൂടെ പുറത്തേയ്ക്ക് വീഴുകയായിരുന്നു.
ജനലിന്റെ ഫ്രെയിമില്‍ പിടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ജിമ്മില്‍ ഉണ്ടായിരുന്നവർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News