ലഖ്നൗ: ഉത്തർപ്രദേശിലെ ഹർദോയി ജില്ലയിൽ നിന്നുള്ള 36കാരിയായ സ്ത്രീ തന്റെ ഭർത്താവിനെയും ആറ് കുട്ടികളെയും ഉപേക്ഷിച്ച് ഭിക്ഷക്കാരനൊപ്പം ഒളിച്ചോടി. ഭാര്യയെ കാണാതായതിന് പിന്നാലെ ഭർത്താവ് രാജു പോലീസിൽ പരാതി നൽകിയിരുന്നു. പോലിസ് കേസെടുത്ത് അന്വേഷണ ആരംഭിച്ചിരിക്കുകയാണ്.
ഭാര്യ രാജേശ്വരിക്കും അവരുടെ ആറ് കുട്ടികൾക്കുമൊപ്പം ഹർദോയിയിലെ ഹർപാൽപൂർ ഏരിയയിലാണ് താൻ താമസിക്കുന്നത് എന്ന് 45കാരനായ രാജു പരാതിയിൽ പറയുന്നു. 45 കാരനായ നൻഹെ പണ്ഡിറ്റ് ചിലപ്പോൾ അയൽപക്കത്ത് ഭിക്ഷ യാചിക്കാൻ വരുമായിരുന്നുവെന്ന് രാജു പറയുന്നു. നാൻഹെ പലപ്പോഴും രാജേശ്വരിയുമായി ചാറ്റ് ചെയ്യാറുണ്ടെന്നും അവർ ഫോണിലൂടെ സംസാരിക്കാറുണ്ടെന്നും രാജു പറഞ്ഞു.
" ജനുവരി മൂന്നിന് ഉച്ചയ്ക്ക് 2 മണിയോടെ എന്റെ ഭാര്യ രാജേശ്വരി ഞങ്ങളുടെ മകൾ ഖുശ്ബുവിനോട് വസ്ത്രങ്ങളും പച്ചക്കറികളും വാങ്ങാൻ മാർക്കറ്റിലേക്ക് പോവുകയാണെന്ന് പറഞ്ഞു. അവൾ തിരിച്ചെത്താതായപ്പോൾ ഞാൻ അവളെ എല്ലായിടത്തും തിരഞ്ഞു. പക്ഷേ അവള കണ്ടില്ല. എന്റെ ഭാര്യ വീട്ടിൽ നിന്ന് പോയി. എരുമയെ വിറ്റ പണവുമായി നാൻഹെ പണ്ഡിറ്റ് അവളെ തന്റെ കൂടെ കൊണ്ടുപോയതായി ഞാൻ സംശയിക്കുന്നു, " രാജു പരാതിയിൽ പറഞ്ഞു.
ഇപ്പോൾ നാൻഹെ പണ്ഡിറ്റിനെ തിരയുകയാണ് പോലീസ്. ബി എൻ എസിന്റെ സെക്ഷൻ 87 പ്രകാരമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.