CrimeKeralaNews

ഇന്‍സ്റ്റഗ്രാം പ്രണയത്തിലൂടെ വശത്താക്കിയ യുവതിയെ ഉപയോഗിച്ച് രാസലഹരി കടത്ത്; നൂറ് ഗ്രാം എംഡിഎംഎയുമായി യുവതിയം യുവാവും പൊലീസ് പിടിയില്‍

കൊച്ചി: ഇന്‍സ്റ്റഗ്രാം പ്രണയത്തിലൂടെ പാട്ടിലാക്കിയ യുവതിയെ ഉപയോഗിച്ച് രാഹസലഹരി കടത്ത്. യുവതിയും, യുവാവും പൊലീസ് പിടിയിലായി. നൂറ് ഗ്രാം എം ഡി എം എ യുമായാണ് ഇരുവരും പിടിയിലായത്.

ഇടപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന ആലുവ സെമിനാരിപ്പടി കൊച്ചുപണിക്കോടത്ത് ആസിഫ് അലി (26), കൊല്ലം കന്നിമേല്‍ച്ചേരി മകം വീട്ടില്‍ ആഞ്ജല (22) എന്നിവരെയാണ് റൂറല്‍ ജില്ല ഡാന്‍സാഫ് ടീമും, നെടുമ്പാശേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബംഗലൂരുവില്‍ നിന്ന് വന്ന ബസില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടികൂടിയ രാസലഹരിക്ക് ഒമ്പതുലക്ഷത്തിലേറെ രൂപ വിലവരും. യുവതിയുടെ പാന്റ്‌സിന്റെ ഉള്ളിലെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന്ന്.

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് യുവതിയെ ആസിഫ് അലി പരിജയപ്പെട്ടത്. തുടര്‍ന്ന് ലിവിംഗ് ടുഗതറായി കഴിഞ്ഞ് വരികയായിരുന്നു. മുമ്പ് പല പ്രാവശ്യങ്ങളിലായി യുവാവ് രാസലഹരി കേരളത്തിലേക്ക് കടത്തിയിട്ടുണ്ട്. തുടര്‍ന്ന് കടത്തിനായി ആഞ്ജലയേയും കൂട്ടുകയായിരുന്നു. ഇരുവരും ചേര്‍ന്ന് രണ്ടു പ്രാവശ്യം രാസലഹരി കേരളത്തിലേക്ക് കൊണ്ടു വന്നിട്ടുണ്ടെന്ന് പോലീസിനോടു പറഞ്ഞു. മയക്കുമരുന്ന് കടത്തുകാരനാണെന്ന് അറിയാതെയാണ് ഇയാളോടൊപ്പം കൂടിയതെന്നാണ് യുവതി പറയുന്നത്. വീട്ടിലിരുന്ന് ഒണ്‍ലൈന്‍ ട്രേഡിംഗായിരുന്നു ആഞ്ജല ചെയ്ത് കൊണ്ടിരുന്നത്.

ബംഗലുരുവില്‍ രാസലഹരിക്കുള്ള പണം സി ഡി എം ലൂടെ മാഫിയാ സംഘത്തിന് അയച്ച് കൊടുക്കും. അവര്‍ മയക്കുമരുന്ന് ആളൊഴിഞ്ഞ ഭാഗത്തെ പ്രത്യേക സ്ഥലത്ത് കൊണ്ടുവയ്ക്കും. തുടര്‍ന്ന് ലൊക്കേഷന്‍ അയച്ചുകൊടുക്കും. അവിടെ നിന്ന് ടൂറിസ്റ്റ് ബസില്‍ കേരളത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.

ഇവിടെ കൊണ്ടുവന്ന് 5,10 ഗ്രാം പായ്ക്കറ്റുകളിലാക്കി വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. ഡാന്‍സാഫ് ടീമിനെ കൂടാതെ നര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി പി.പി ഷംസ്, ആലുവ ഡി വൈ എസ് പി ടി.ആര്‍ രാജേഷ്, ഇന്‍സ്‌പെക്ടര്‍ സാബുജി എം.എ.എസ്, എസ്.ഐ എ സി ബിജു, എ.എസ്.ഐ റോണി അഗസ്റ്റിന്‍, സീനിയര്‍ സി.പി.ഒ മാരായ സി.കെ രശ്മി, എം.എം രതീഷ്, ഇ.കെ അഖില്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker