തിരുവനന്തപുരം: സോണിയ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് മുതിര്‍ന്ന നേതാവ് കെ.വി.തോമസ്. ഹൈക്കമാന്‍ഡ് പ്രതിനിധികളെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയില്‍ സ്ഥാനങ്ങളോ തെരഞ്ഞെടുപ്പില്‍ സീറ്റോ താന്‍ ചോദിച്ചിട്ടില്ല. പാര്‍ട്ടിക്ക് മുന്നില്‍ താന്‍ ഫോര്‍മുലകളൊന്നും വച്ചിട്ടില്ല. തനിക്കുണ്ടായ വിഷമങ്ങള്‍ പാര്‍ട്ടിക്കുള്ളിലാണ് പറഞ്ഞതെന്നും മറിച്ചുള്ള പ്രചരണങ്ങളെല്ലാം തെറ്റാണെന്നും തോമസ് വ്യക്തമാക്കി.
നേതൃത്വവുമായി ഉടക്കിനിന്ന തോമസ് വെള്ളിയാഴ്ച സോണിയ ടെലിഫോണില്‍ വിളിച്ചതോടെയാണ് നിലപാട് മാറ്റിയത്. ഇന്ന് തിരുവനന്തപുരത്തെത്തി അശോക് ഗെഹ്ലോട്ട് ഉള്‍പ്പടെയുള്ള നേതാക്കളുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News