InternationalNews
കൊവിഡ് 19: കുവൈറ്റില്‍ രണ്ടുമരണം കൂടി
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇന്ന് രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 44 ആയി. പുതിയതായി 278 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 80 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ കുവൈറ്റില്‍ കൊവിഡ് രോഗബാധ സ്ഥിരീകരിക്കപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 2724 ആയി. രാജ്യത്താകെ 6567 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ക്കെല്ലാം സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. അതേസമയം 162 പേര്‍ കൂടി ഇന്ന് രോഗമുക്തരായി. ആകെ 2381 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് ഭേദമായിട്ടുണ്ട്. 4142 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇവരില്‍ 91 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 52 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News