KeralaNewspravasi

Kuwait fire:കുവൈത്ത് തീപ്പിടുത്തം: മരണസംഖ്യ ഉയരുന്നു; മരിച്ചവരില്‍ അഞ്ച് മലയാളികള്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ അഹമ്മദി ഗവര്‍ണറേറ്റിലെ മംഗഫ് ബ്ലോക്കിലെ ആറ് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ ഉയരുന്നു. അഞ്ച് മലയാളികള്‍ അടക്കം 10 ഇന്ത്യക്കാര്‍ അപകടത്തില്‍ മരിച്ചു എന്നാണ് വിവരം. ആകെ 40 ലധികം പേര്‍ക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് തീ കെട്ടിടത്തില്‍ ആളിപ്പടര്‍ന്നത്. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജീവനക്കാര്‍ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് സംഭവം.

മംഗഫിലുള്ള വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന ബഹുനിലക്കെട്ടിടത്തിലാണ് അഅപകടമുണ്ടായത്. ആറ് നില കെട്ടിടത്തിലെ വിവിധ അപ്പാര്‍ട്ട്‌മെന്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

തീപിടുത്തത്തില്‍ ഇന്ത്യ നടുക്കം രേഖപ്പെടുത്തി. അപകടത്തില്‍പ്പെട്ട എല്ലാവര്‍ക്കും ഇന്ത്യന്‍ എംബസി പൂര്‍ണസഹായം നല്‍കും എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. ഇന്ത്യന്‍ അംബാസഡര്‍ സംഭവസ്ഥലവും പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയും സന്ദര്‍ശിച്ചു

കെട്ടിടത്തില്‍ നിന്ന് എല്ലാ താമസക്കാരെയും ഒഴിപ്പിച്ചതായി അധികൃതര്‍. സംഭവസ്ഥലത്ത് നിന്ന് തെളിവ് ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും.തീപിടിത്തത്തില്‍ അപകടത്തില്‍ കര്‍ശന നടപടിയുമായി കുവൈത്ത്. കെട്ടിട ഉടമയെയും കെട്ടിടത്തിന്റെ കാവല്‍ക്കാരനെയും അറസ്റ്റ് ചെയ്യാന്‍ കുവൈത്ത് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കെട്ടിടത്തില്‍ ഇത്രയും പേരെ താമസിപ്പിച്ചത് എന്ന് കണ്ടെത്തല്‍

പരിക്കേറ്റവരിലും നിരവധി മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ അദാന്‍, ഫര്‍വാനിയ, അമീരി, മുബാറക്ക്, ജാബിര്‍ എന്നീ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരുടെ ചികിത്സക്കായി ആരോഗ്യമന്ത്രാലയം പ്രത്യേക മെഡിക്കല്‍ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട് എന്നാണ് വിവരം.

തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ താഴേക്ക് ചാടിയവരില്‍ പലരും മരിച്ചു. പൊള്ളലേറ്റുള്ള മരണത്തെ കൂടാതെ പുക ശ്വസിച്ച് ശ്വാസംമുട്ടി മരിച്ചവരുമുണ്ട് എന്ന് റിപ്പോര്‍ട്.കുവൈത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയെ തിരിച്ചറിഞ്ഞു. കൊല്ലം ഓയൂര്‍ സ്വദേശി ഷമീര്‍ ആണ് മരിച്ചത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker