
കൊല്ലം:കായികമന്ത്രി പങ്കെടുത്ത പരിപാടിയിൽ എത്താതിരുന്ന അയൽക്കൂട്ട അംഗങ്ങൾക്ക് പിഴയൊടുക്കാൻ നിർദ്ദേശം.പുനലൂർ നഗരസഭയിലെ ഇൻഡോർ സ്‌റ്റേഡിയത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങളാണ് പിഴയായി നൂറ് രൂപ വീതം നൽകണമെന്ന്.സി ഡി എസ് ഭാരവാഹികൾ നിർദ്ദേശിച്ചത്.
കായിക മന്ത്രി അബ്ദുറഹ്മാൻ പങ്കെടുത്ത പുനലൂർ ഇൻഡോർ സ്‌റ്റേഡിയത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിലും അനുബന്ധയോഗങ്ങളിലും അയൽക്കൂട്ട അംഗങ്ങളുടെ എണ്ണം കുറഞ്ഞതാണ് സിഡിഎസ് നേതാക്കളെ ചൊടിപ്പിച്ചത്.
സരസ് മേളയിലെ പങ്കാളിത്തം ഉറപ്പാക്കാനാണ് പിഴ നിർദ്ദേശമെന്നാണ് ഇരുവരുടേയും വിശദീകരണം.സിപിഐ മുൻ കൗൺസിലർ സരോജ ദേവി,മുനിസിപ്പൽ സി ഡി എസ് വൈസ് ചെയർപേഴ്സൺ ഗീതാ ബാബു എന്നിവരാണ് വാട്സ് ആപ്പ് ഗ്രൂപ്പിൽ ഓഡിയോ സന്ദേശം ഇട്ടത്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News