KeralaNews

വരുമാനം ഇല്ലാത്ത സര്‍വീസുകള്‍ നിര്‍ത്താനൊരുങ്ങി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: വരുമാനം ഇല്ലാത്ത സര്‍വീസുകള്‍ നിര്‍ത്താനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. ലാഭകരമല്ലാത്ത സര്‍വീസുകള്‍ കണ്ടെത്തി അറിയിക്കാന്‍ കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കകം ലാഭക ലാഭകരമല്ലാത്ത സര്‍വീസ് നടത്തണമെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഡീസല്‍ തുക നല്‍കണമെന്നാണ് ആവശ്യം.

ശമ്പള പരിഷ്‌കരണം നടപ്പാക്കേണ്ടതിനാല്‍ ഡീസല്‍ ഉപയോഗത്തില്‍ അടക്കം ചെലവ് ചുരുക്കാനാണ് തീരുമാനം. ശമ്പള പരിഷ്‌കരണം നടപ്പിലാക്കേണ്ടതിനാലാണ് തീരുമാനമെടുത്തത്. ശമ്പള പരിഷ്‌കരണം നടത്താത്തതിനാല്‍ കമ്പനിയില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്ആര്‍ടിസി കടന്നുപോകുന്നത്. കൊവിഡ് കാലം തുടങ്ങിയത് മുതല്‍ കമ്പനി സര്‍വീസ് കുറച്ചിരുന്നു. 3100 സര്‍വീസുകളാണ് ഇപ്പോള്‍ കോര്‍പറേഷന്‍ നടത്തുന്നത്. ഡീസല്‍ തുക നല്‍കുന്നതിന് കണക്കെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ ഉടന്‍ നടക്കും.

കെ.എസ്.ആര്‍.ടി.സി.യില്‍ ഡബിള്‍ ഡ്യൂട്ടി ഒഴിവാക്കി 12 മണിക്കൂറുള്ള ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധവുമായി തൊഴിലാളി യൂണിയനുകള്‍ രംഗത്ത് വന്നിട്ടുണ്ട്. തൊഴില്‍നിയമങ്ങള്‍ക്ക് വിരുദ്ധമാണ് അധികൃതരുടെ നടപടിയെന്ന് ആരോപിച്ച് ഭരണാനുകൂല സംഘടനകളടക്കം രംഗത്തെത്തി.കോവിഡ് കാരണം യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനാല്‍ കോര്‍പ്പറേഷന്റെ വരുമാനം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ പരിഷ്‌കരണംമൂലം വരുമാനത്തില്‍ വര്‍ധനയൊന്നുമുണ്ടായിട്ടില്ലെന്ന് തൊഴിലാളി യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു.

അധികമായി ജോലിചെയ്യുന്ന സമയം കണക്കിലെടുത്ത് വേതനത്തില്‍ വര്‍ധനവരുത്തിയിട്ടില്ല. മറ്റു ജില്ലകളില്‍ ജോലിചെയ്യുന്നവര്‍ക്ക് അവധിദിനങ്ങളുടെ പ്രയോജനം ഇതുമൂലം ലഭിക്കുന്നുമില്ല. ഡ്രൈവര്‍മാര്‍ വിശ്രമമില്ലാതെ ബസ് ഓടിക്കുന്നതുമൂലം അപകടങ്ങള്‍ക്കു സാധ്യതയേറുകയാണ്.കോര്‍പ്പറേഷന്റെ വരുമാനം വര്‍ധിപ്പിക്കാനുള്ള ചുമതല, അമിത ജോലിഭാരം അടിച്ചേല്‍പ്പിച്ച് ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ചുമലിലാക്കിയിരിക്കുകയാണ്. ബസുകളുടെ അറ്റകുറ്റപ്പണി കാര്യക്ഷമമായി നടത്തുന്നതിനും പഴയരീതിയിലുള്ള ജോലിസമയക്രമമാണ് ഉചിതമെന്ന് യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു.

കെ.എസ്.ആര്‍.ടി.സി.എംപ്ലോയീസ് യൂണിയനും (എ.ഐ.ടി.യു.സി.), കെ.എസ്.ടി.എംപ്ലോയീസ് സംഘും പരിഷ്‌കരണങ്ങളില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കൂടുതല്‍ യാത്രക്കാരുള്ളപ്പോള്‍ ബസ് ഓടിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ ഉറപ്പാക്കുംവിധമുള്ള ക്രമീകരണമാണ് ഏര്‍പ്പെടുത്തിയതെന്നും രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ ബസുകള്‍ അധികം ഓടാത്ത സമയത്ത് ജീവനക്കാര്‍ക്ക് വിശ്രമം ലഭിക്കുമെന്നും അധികൃതര്‍ വിശദീകരിക്കുന്നു. ഒരുദിവസത്തെ ഡബിള്‍ ഡ്യൂട്ടി നല്‍കി ഡ്യൂട്ടി ഓഫ് നല്‍കുന്ന നിലവിലെ രീതിമൂലം ഒരാള്‍ക്കുപകരം രണ്ടുപേരെ നിയമിക്കേണ്ടിവരുന്നത് കോര്‍പ്പറേഷന് അധികച്ചെലവ് ഉണ്ടാക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker