കെ സ്വിഫ്റ്റ് വന്നപ്പോള്‍ റൂട്ട് പോയി; പ്രിയപ്പെട്ട ബസില്‍ മുഖം പൊത്തിക്കരഞ്ഞ് ഡ്രൈവര്‍ പൊന്നുംകുട്ടന്‍
ചങ്ങനാശ്ശേരി: വാഹനങ്ങളോട് ചിലര്‍ക്ക് വല്ലാത്ത അടുപ്പമാണ്. പ്രിയപ്പെട്ട വാഹനങ്ങളെ കൈവിടുക എന്നത് അത്രത്തോളം വേദനയുണ്ടാക്കുന്നതും. ഇത്രയും നാള്‍ താന്‍ കൊണ്ടുനടന്ന ബസിനോട് വിടപറയേണ്ടിവന്ന കെഎസ്ആര്‍ടിസി ഡ്രൈവരുടെ യാത്രപറച്ചില്‍ ശ്രദ്ധ നേടുകയാണ്.
കേരള സര്‍ക്കാറിന്റെ പുതിയ കമ്പനിയായ കെ സ്വിഫ്റ്റ് വന്നപ്പോള്‍ റൂട്ട് നഷ്ടമായ ബസിനോടായിരുന്നു ഡ്രൈവര്‍ വൈകാരികമായി യാത്ര പറഞ്ഞത്. പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ പൊന്നുംകുട്ടന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചങ്ങനാശ്ശേരിയില്‍ നിന്ന് പഴനി വഴി വേളാങ്കണ്ണിക്ക് പോകുന്ന ഇന്റര്‍സ്റ്റേറ്റ് ബസിലെ ഡ്രൈവറാണ് പാലക്കാട് ഡിപ്പോയിലെ ജീവനക്കാരനായ പൊന്നുംകുട്ടന്‍.
വേളാങ്കണ്ണി റൂട്ട് കെഎസ്ആര്‍ടിസിയുടെ പുതിയ കെ സ്വിഫ്റ്റ് കമ്പനി ഏറ്റെടുത്തിരുന്നു. ഇതോടെ ഇവിടെ നിന്ന് മാറ്റേണ്ടിവന്ന ബസിനെ ചാരി തേങ്ങുകയാണ് പൊന്നുംകുട്ടന്‍. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടുകഴിഞ്ഞു പൊന്നും കുട്ടന്റെ യാത്രയയപ്പ്.
ദീര്‍ഘദൂര സര്‍വീസുകള്‍ ലാഭകരമായി നടത്തുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസിക്കു കീഴില്‍ സ്വിഫ്റ്റ് (സ്മാര്‍ട് വൈസ് ഇന്റഗ്രേറ്റഡ് ഫാസ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം) എന്ന കമ്പനി രൂപീകരിച്ചത്. ഇതു പ്രകാരം നിരവധി ദീര്‍ഘദൂര സര്‍വീസുകള്‍ കെ സ്വിഫ്റ്റ് ഏറ്റെടുത്തിരുന്നു.
തിരുവനന്തപുരം: കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ കെഎസ്ആർടിസി ആരംഭിച്ച കെ സ്വിഫ്റ്റ് പദ്ധതിക്ക് ആദ്യ ദിവസം പറയാനുള്ളത് നഷ്ടങ്ങളുടെ കണക്കാണ്. തിങ്കളാഴ്ച നടത്തിയ കന്നിയാത്രയിൽ ലോറിയുമായി ഉരസി സൈഡ് മിറർ തകർന്നിരുന്നു. ഇതിലൂടെ 35000 രൂപയുടെ നഷ്ടമാണുണ്ടായത്. ഇതേ ബസ് തിരികെ പോകുമ്പോൾ മലപ്പുറത്തു നിന്നും സ്വകാര്യ ബസുമായി ഉരസി വശത്തെ പെയ്ന്റ് മുഴുവൻ ഇളകി.
കന്നി യാത്രയിലെ അപകടം ആസൂത്രിതമാണെന്ന് സംശയിക്കുന്നതായി കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ ആരോപിക്കുന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ഡിജിപിക്ക് കത്തു നൽകി കാത്തിരിക്കുമ്പോഴാണ് വീണ്ടും അപകടം സംഭവിച്ചത്.
മലപ്പുറം ചങ്കുവെട്ടിയിൽ വെച്ച് സ്വകാര്യ ബസുമായി ഉരസിയാണ് സ്വിഫ്റ്റ് ബസിന്റെ ഒരു ഭാഗത്തെ പെയിന്റ് ഇളകിയത്. സ്വിഫ്റ്റ് സർവീസിനെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ അപകടം എന്നാണ് എംഡി സംശയിക്കുന്നത്. ഇതിനു മുമ്പും പുതിയ സർവീസുകൾ ആരംഭിക്കുമ്പോഴൊക്കെ അപകടം സംഭവിക്കാറുണ്ടെന്നും സ്വിഫ്റ്റ് അപകടത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ആരോപണം.
തിങ്കളാഴ്ച രാത്രി തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽ പെട്ടത്. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റിലെത്തുമ്പോൾ മറ്റൊരു വാഹനവുമായി ഉരസി സൈഡ് ഇന്റിക്കേറ്ററിനും കേടുപാടുണ്ടായി. ഏപ്രിൽ 11നാണ് കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസിന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തത്.
“കെഎസ്‌ആർടിസിയുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി സർക്കാർ ഉടമസ്ഥതയിൽ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണ് കെഎസ്ആർടിസി – സിഫ്റ്റ്. യാത്രികർക്ക് മികച്ച സേവനങ്ങളും പുതിയ യാത്രാനുഭവവും നൽകുന്നതിന് വേണ്ടി ഏറ്റവും പുതിയ സാങ്കേതിക വിദ്യയോട് കൂടിയ മികച്ച സൗകര്യങ്ങളുള്ള ബസുകളാണ് സർവ്വീസ് നടത്തുന്നത്. കെഎസ്ആർടിസി – സിഫ്റ്റ് പ്രത്യേകം പരിശീലനം നൽകിയ ഡ്രൈവർ കം കണ്ടക്ടർമാരാണ് ഈ സർവ്വീസുകൾ നിയന്ത്രിക്കുന്നത്.” എന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു.
“ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യ പ്രദമായ അന്തർ സംസ്ഥാന ദീർഘ ദൂര സർവ്വീസുകളാണ് കെഎസ്ആർടിസി – സിഫ്റ്റ് നടത്തുന്നത്. ലഗ്ഗേജ് വയ്ക്കുന്നതിന് കൂടുതൽ ഇടവും, ഇവ കൈകാര്യം ചെയ്യുന്നതിന് സഹായം നൽകാനായി ക്രൂവിന്റെ സഹായവും ലഭിക്കും. മെച്ചപ്പെടുത്തിയ ഓൺലൈൻ റിസർവ്വേഷൻ സേവനം എല്ലാ സമയവും ഉറപ്പാക്കുന്ന കെഎസ്ആർടിസി – സിഫ്റ്റ് സർവ്വീസുകളിൽ സുരക്ഷയ്ക്കും വൃത്തിയ്ക്കും കൂടുതൽ മുൻതൂക്കം നൽകിയാണ് സർവ്വീസുകൾ നടത്തുക.” എന്ന് ആന്റണി രാജു അറിയിച്ചിരുന്നു.