തിരുവനന്തപുരം: എം.സി. റോഡിൽ കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു. വർക്കല പാലച്ചിറ അൽ ബുർദാനിൽ സുൽജാൻ(25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വർക്കല കോക്കാട് ദേവീകൃപയിൽ ദീപുദാസ്(25), സമീർ മൻസിലിൽ സുധീർ(25) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സുധീറിന്റെ പരിക്ക് ഗുരുതരമാണ്.
വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റിൽ എതിരെവന്ന കാർ ഇടിക്കുകയായിരുന്നു.
പ്രവാസിയായ സുൽജാൻ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം കൊട്ടാരക്കരയിലേക്കു പോകുമ്പോഴായിരുന്നു അപകടം. അപകടത്തിൽ കാർ പൂർണമായി തകർന്നു. കൊട്ടാരക്കര പോലീസ് കേസെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News