ജോളിയെ പരിചയം ഇല്ലെന്ന് ജ്യോത്സന്‍ കൃഷ്ണകുമാര്‍; റോയി വന്നതായി അറിയില്ല
കട്ടപ്പന: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ പരിചയമില്ലെന്ന് ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍. റോയി വന്നിരുന്നോ ഇല്ലയോ എന്ന് അറിയില്ല. വന്നു പോകുന്നവരുടെ രജിസ്റ്റര്‍ രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ സൂക്ഷിക്കാറില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
ഏലസും ഭസ്മവും നിരവധി പേര്‍ക്ക് നല്‍കാറുണ്ട്. ഭസ്മം തലയ്ക്കുഴിഞ്ഞ് കത്തിക്കുകയോ അല്ലെങ്കില്‍ തൊടുകയോ ആണ് ചെയ്യുന്നത്. കഴിക്കാന്‍ പറയാറില്ല. ക്രൈംബ്രാഞ്ചില്‍ നിന്നും ഒരുകേസിന്റെ കാര്യമാണെന്നു പറഞ്ഞ് ഒരിക്കല്‍ വിളിച്ചതല്ലാതെ പിന്നീട് ആരും വിളിച്ചിട്ടില്ലെന്നും ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍ പറഞ്ഞു.
മരിച്ച റോയിയുടെ ശരീരത്തില്‍ ഏലസ് ഉണ്ടായിരുന്നുവെന്നും ജ്യോത്സ്യന്‍ നല്‍കിയ ചില പൊടികള്‍ റോയി കഴിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. റോയിയുടെ പോക്കറ്റില്‍നിന്ന് ജ്യോത്സ്യന്റെ കാര്‍ഡും ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ജ്യോത്സ്യനും സംശയത്തിന്റെ നിഴലില്‍ എത്തിയത്.