കോഴിക്കോട്:നാദാപുരം പേരോട് കോളജ് വിദ്യാര്‍ഥിനിയെ യുവാവ് വെട്ടിപ്പരുക്കേല്‍പിച്ചു.നഹീമ എന്ന വിദ്യാര്‍ഥിനിക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ നഹീമയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നഹീമയുടെ സുഹൃത്തു കൂടിയായ മൊകേരി സ്വദേശി റഫ്നാസ് എന്നയാളാണ് പെണ്‍കുട്ടിയെ വെട്ടിയത്. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ഇയാള്‍ കൊടുവാള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ തലയ്ക്കാണു വെട്ടിയത്. പ്രണയ നൈരാശ്യമാണ് ഇത്തരമൊരു അതിക്രമത്തിനു പ്രേരിപ്പിച്ചതെന്ന് റഫ്‌നാസ് പിന്നീട് പൊലീസിനോടു വെളിപ്പെടുത്തി.
ആക്രമണം നടത്തിയ റഫ്‌നാസിനെ കൈ ഞരമ്പു മുറിച്ച നിലയില്‍ കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികില്‍സ നല്‍കിയ ശേഷമാണ് കോഴിക്കോട്ടേയ്ക്കു കൊണ്ടുപോയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News