കോഴിക്കോട്: ജില്ലയിൽ അനധികൃതമായി കടത്തുകയായിരുന്ന 21 ലക്ഷത്തിന്റെ കുഴല്‍ പണവുമായി കുന്ദമംഗലം സ്വദേശികളായ മൂന്ന് യുവാക്കളെ പൊലിസ് പിടികൂടി. മുറിയനാല്‍ അബാബീല്‍ വീട്ടില്‍ ഫവാസ് (23), പതിമംഗലം വട്ടുവാള്‍ വീട്ടില്‍ ഷാദില്‍ (20), കൊട്ടക്കായ വയല്‍ കോട്ടക്കല്‍ വീട്ടില്‍ മുഹമദ് അസ്‌ലം (21) എന്നിവരാണ് അറസ്റ്റിലായത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് എസിപി മുരളീധരന്റെ മേല്‍നോട്ടത്തിലുള്ള കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നും 21.02 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും നിരവധി യുവാക്കള്‍ ഈ മേഖലയില്‍ പ്രവൃത്തിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News