തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ കാര്‍ അടിച്ചു തകര്‍ത്തു. വീടിനു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന എംഎല്‍എ ബോര്‍ഡുള്ള കാറാണ് തകര്‍ത്തത്. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
വിഴിഞ്ഞം ഉച്ചക്കട സ്വദേശി സന്തോഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബൈക്കില്‍ എത്തിയ സന്തോഷ് രാവിലെ 8ന് കമ്പിപ്പാര കൊണ്ട് ഗ്ലാസും വാഹനത്തിന്റെ മുന്‍വശവും തകര്‍ക്കുകയായിരുന്നു.
നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു സംഭവം. നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്. പ്രതി മാനസിക പ്രശ്നമുള്ളയാളാണെന്ന് പോലീസ് പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News