CrimeKeralaTop Stories
കോട്ടയം തിരുവാതുക്കല്‍ ഗുണ്ടാ ആക്രമണം മുഖ്യ പ്രതി പിടിയില്‍,പ്രതികള്‍ക്ക് കഞ്ചാവു മാഫിയയുമായി ബന്ധമെന്ന് പോലീസ്
കോട്ടയം: തിരുവാതുക്കല്‍ ഗുണ്ടാ ആക്രമണ കേസിലെ മുഖ്യ പ്രതി പിടിയില്‍.വേളൂര്‍ ആണ്ടൂര്‍ പറമ്പില്‍ നിധിന്‍ ഷാജിയാണ് (21) ആണ് പോലീസിന്റെ പിടിയിലായത്.ഇയാള്‍ പ്രദേശത്തെ കഞ്ചാവ് ഇടപാടുകാരനാണെന്ന് പോലീസ് അറിയിച്ചു.ഇനി കേസില്‍ ഏഴു പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്.ഞായറാഴ്ച വൈട്ടാണ് തിരുവാതുക്കല്‍ കുളത്തൂത്തറ മെഹബൂബിന്റെ വീട് കഞ്ചാവ് മാഫിയാ സംഘം അടിച്ചു തകര്‍ത്തത്. വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിനും കേടുപാടുകളുണ്ടായിരുന്നു.അക്രമം നടക്കുന്നതിനിടെ സ്ഥലത്തെത്തിയ അയല്‍വാസി കാര്‍ത്തിക്കിനും വെട്ടേറ്റിരുന്നു.തിരുവാതുക്കല്‍ മേഖലയില്‍ കഞ്ചാവ് വില്‍ക്കുന്ന സംഘവുമായി മെഹബൂബിന്റെ മകനും കൂട്ടുകാരും കൊമ്പുകോര്‍ത്തിരുന്നു. ഇതിന്റെ പ്രതികാരമായമാണ് കഞ്ചാവ് മാഫിയ സംഘം ചേര്‍ന്നെത്തി ആക്രമണം നടത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News