മോഹന്‍ലാല്‍ കൂടത്തായിയുമായി രംഗത്ത് വന്നതോടെ നടി അങ്കലാപ്പില്‍
കൊച്ചി: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നുവെന്ന് പ്രഖ്യാപിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നത് മോഹന്‍ലാല്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത കേട്ട് അങ്കലാപ്പിലായിരിക്കുകയാണ് നടി ഡിനി ഡാനിയല്‍. കൂടത്തായി സംഭവം ആസ്പദമാക്കി അതേപേരില്‍ ഒരു ചിത്രം ഡിനിയും പ്രഖ്യാപിച്ചിരുന്നു. കൂടത്തായ് എന്നു പേരിട്ട സിനിമയില്‍ ജോളി ആയി എത്തുന്നത് ഡിനി ഡാനിയല്‍ ആയിരുന്നു. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ഇന്നലെ റിലീസ് ചെയ്തിരുന്നു. എന്നാല്‍ ഇനിയെന്ത് ചെയ്യുമെന്ന് അങ്കലാപ്പിലാണ് നടി. ഡിനി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
‘കൂടത്തായ് സിനിമയുടെ ജോലികള്‍ ഔദ്യോഗികമായി ആരംഭിച്ചത് ഇന്നലെ 08-10-2019. ഇന്നലെ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. ഇന്ന് രാവിലെ മലയാള മനോരമയില്‍ വന്ന വാര്‍ത്ത കണ്ട് ഞെട്ടി. ഇനിയിപ്പോ എന്ത്.’-ഡിനി കുറിച്ചു.
അതേസമയം മോഹന്‍ലാല്‍-ആന്റണി പെരുമ്പാവൂര്‍ സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മോഹന്‍ലാലിനുവേണ്ടി നേരത്തേ തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമായാണ് കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു.