Home-bannerKeralaNews
കൊല്ലം നഗരത്തിൽ അവധി, കനത്ത മഴ തുടരുന്നു
കൊല്ലം:ഇന്നലെ രാത്രി മുതൽ കൊല്ലം നഗരപരിധിയിൽ കനത്ത മഴ മൂലം പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിലും ഇപ്പോഴും മഴ തുടരുന്ന സാഹചര്യത്തിലും കൊല്ലം കോർപ്പറേഷൻ പരിധിയിൽ ഇന്ന് 26.09.2019 വ്യാഴാഴ്ച പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.സി.ബി.എസ്.ഇ, ഐ.സി.എസ്.സി തുടങ്ങിഎല്ലാ സിലബസിലുമുള്ള വിദ്യാലയങ്ങൾക്കും മദ്രസകൾക്കും അവധി ബാധകമായിരിക്കും അങ്കണവാടികൾ തുറക്കുമെങ്കിലും വിദ്യാർത്ഥികൾക്ക് അവധിയായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സർവ്വകലാശാല/ബോർഡ്/പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. ഇന്നത്തെ അവധി മൂലം നഷ്ടപ്പെടുന്ന അദ്ധ്യയന ദിനത്തിന് പകരം അദ്ധ്യയന ദിവസം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതർ നടപടി സ്വീകരിക്കേണ്ടതാണ്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News