News
രാജ്യത്തിന് 2 കോടി സഹായം പ്രഖ്യാപിച്ച് വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മ്മയും; ഓണ്‍ലൈന്‍ ധനസമാഹരണം ആരംഭിച്ചു
ന്യൂഡല്‍ഹി: കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമായി വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന് മുഴുവന്‍ പിന്തുണയും പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ഭാര്യ ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും. സാമ്പത്തിക സഹായം നല്‍കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ധനസമാഹരണം നടത്താനാണ് തീരുമാനം. വിരാട് കോഹ്ലിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
ഓണ്‍ലൈന്‍ ധനസമാഹരണം ആരംഭിച്ചുകഴിഞ്ഞെന്നും എല്ലാവരുടേയും പിന്തുണ പ്രതീക്ഷിക്കുന്നു എന്നും താരം പറഞ്ഞു. ഈ പരിപാടിയിലേയ്ക്ക് 2 കോടി രൂപയാണ് കോഹ്ലിയും അനുഷ്‌കയും ചേര്‍ന്ന് സംഭാവന നല്‍കിയത്.
ഐപിഎല്ലിന്റെ 14 സീസണിനിടെ കൊറോണ രൂക്ഷമായതോടെ കളി നിര്‍ത്തിവെച്ചിരുന്നു. കൊല്‍ക്കത്ത ടീമിലെ രണ്ട് കളിക്കാര്‍ക്കും ചെന്നൈ സൂപ്പര്‍ കിംഗ്സിലെ ബാറ്റിംഗ് പരിശീലകനുമാണ് കൊറോണ സ്ഥിരീകരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News