കോടിയേരിയുടെ മകനെതിരെ ലൈംഗിക ആരോപണം,പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
കൊച്ചി: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് വിനോദിനി ബാലകൃഷ്ണനെതിരായ ലൈഗിക പീഡനപരാതിയില്‍ മുംബൈ പോലീസ് അന്വേഷണമാരംഭിച്ചു.വിവാഹ വാഗ്ദാനം നല്‍കി എട്ടുവര്‍ഷം പീഡിപ്പിച്ചതായി യുവതിയുടെ പരാതിയല്‍ പറയുന്നു. ബന്ധത്തില്‍ എട്ടുവയസുള്ള കുട്ടിയുണ്ടെന്ന് യുവതി അവകാശപ്പെടുന്നു.മുംബൈയിലെ ഡാന്‍സ് ബാര്‍ ജീവനക്കാരിയാണ് യുവതിയെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.ഈ മാസം 13 നാണ് അന്ധേരി പോലീസ് എഫ്.ഐ.ആര്‍.രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
യുവതി പോലീസിന് നല്‍കിയ മൊഴിയിങ്ങനെ
ദുബൈയിലെ ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോള്‍ അവിടുത്തെ സ്ഥിരം സന്ദര്‍ശകനായിരുന്ന ബിനോയി തന്നെ പരിചയപ്പെട്ടു.ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കി.2009 ല്‍ ഗര്‍ഭിണിയായതിനേത്തുടര്‍ന്ന് മുംബൈയിലേക്ക് മടങ്ങി. വിവാഹം കഴിയ്ക്കാമെന്ന് തന്റെ അമ്മയ്ക്കും സഹോദരനും ബിനോയ് ഉറപ്പും നല്‍കിയിരുന്നു. 2010ല്‍ അന്ധേരി വെസ്റ്റില്‍ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അവിടേക്ക് മാറ്റി.ദുബായില്‍ നിന്ന് ഇവേടേക്ക് പതിവായി വന്നു പോയി.വാടക നല്‍കാനും പുതുക്കാനും കൃത്യമായി പണം അയച്ചുതരികയും ചെയ്തു.2015 ല്‍ ബിസിനസ് മോശമായെന്നും ഇനി പണം നല്‍കാന്‍ കഴിയില്ലെന്നും അറിയിച്ചു.പിന്നീട് ഫോണ്‍ വിളിച്ചാല്‍ എടുക്കാതെയായി 2018 ലാണ് ബിനോയ് വിവാഹിതനാണെന്ന കാര്യം അറിയുന്നത്. ഇക്കാര്യ ചോദിച്ചപ്പോള്‍ ബിനോയി ഭീഷണി ആരംഭിച്ചെന്നും പരാതിയില്‍ പറയുന്നു.
അന്വേഷണം ആരംഭിച്ചെങ്കിലും പഴക്കമുള്ള കേസായതിനാല്‍ എല്ലാവശങ്ങളും പരിശോധിച്ചേ നടപടികളുണ്ടാവൂ എന്ന് പോലീസ് അറിയിച്ചു.