Home-bannerKeralaNews

ആരെയും കണ്ണീരു കുടിപ്പിച്ച് കെ റെയിൽ പദ്ധതി നടപ്പാക്കില്ല;പദ്ധതിയെ എതിർക്കുന്നവരുമായിസംവാദത്തിന് തയ്യാറെന്നും കോടിയേരി

തിരുവനന്തപുരം: ആരെയും കണ്ണീരു കുടിപ്പിച്ച് കെ റെയിൽ (K Rail)  പദ്ധതി നടപ്പാക്കില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . പദ്ധതിയെ എതിർക്കുന്നവരുമായി സംവാദത്തിന് തയ്യാറാണ്. പ്രതിപക്ഷത്തിൻ്റെ നശീകരണ നീക്കം തിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടി എം തോമസ് ഐസക്   രചിച്ച ‘എന്തുകൊണ്ട് കെ റെയിൽ’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ.

കേരളം വികസന രംഗത്ത് പുതിയ മാത്യക സൃഷ്ടിക്കുന്നു. ഇടതുപക്ഷത്തിൻ്റെ ബദൽ വികസന നയമാണ് സംസ്ഥാനം നടത്തുന്നത്. പരിസ്ഥിതി സംരക്ഷിച്ചുള്ള വികസനമാണ് എൽഡിഎഫ് നയം. കെ റെയിലും ഈ രീതിയിലാണ് വിഭാവനം ചെയ്യുന്നത്. എത്ര വേഗത്തിലുള്ള തീവണ്ടി കേന്ദ്രം അനുവദിച്ചാലും കേരളത്തിൽ വേഗതയില്ല. ഇതിന് പരിഹാരമാണ് കെ റെയിൽ.

കണ്ണൂർ വിമാനത്താവള പ്രശ്നത്തിൽ താനും കെ സുധാകരനും ഒരുമിച്ച് പ്രവർത്തിച്ചു. ആ നിലപാട് സുധാകരൻ കെ റെയിൽ പദ്ധതിയിലും സ്വീകരിക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. 

പദ്ധതി നിർത്തി വയ്ക്കണമെന്ന നിബന്ധന ഇല്ലാതെ ചർച്ചക്ക് തയ്യാറാണ് എന്ന് തോമസ് ഐസക് പറഞ്ഞു. കേരളത്തിൻ്റെ വഴി മുടക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വലിയ തൊഴിൽ മേഖലയായി കെ റയിൽ പദ്ധതിയെ കാണുന്നു എന്ന് എ എ റഹീം പറഞ്ഞു. പദ്ധതിക്ക്  വേണ്ടി ഡിവൈഎഫ്ഐ പ്രചാരണത്തിനിറങ്ങുമെന്നും റഹീം പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button