FeaturedHome-bannerKeralaNews

കുഴല്‍പ്പണക്കേസ് 9.5 പവന്‍ സ്വര്‍ണം കൂടി കണ്ടെടുത്തു,കെ.സുരേന്ദ്രനെ ചോദ്യം ചെയ്യും

തൃശൂര്‍: കൊടകരയില്‍ ദേശീയപാതയില്‍ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി കവര്‍ന്ന കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. സുരേന്ദ്രനായിരുന്നു പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നതിന്റെ ചുമതല എന്ന് 3 പേര്‍ മൊഴി നല്‍കിയതിനെത്തുടര്‍ന്നാണിത്. എന്നാല്‍ ചോദ്യം ചെയ്യല്‍ ഉടനുണ്ടാകില്ലെന്നാണു സൂചന. അന്വേഷണത്തിന്റെ അവസാനഘട്ടത്തില്‍ സുരേന്ദ്രന്‍ അടക്കമുള്ള സംസ്ഥാന നേതാക്കളെ വിളിച്ചു വരുത്തും. നിലവില്‍ സുരേന്ദ്രനു നോട്ടിസ് നല്‍കിയിട്ടില്ലെന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന അസിസ്റ്റന്റ് കമ്മിഷണര്‍ വി.കെ. രാജു വ്യക്തമാക്കി.

വിവിധ മണ്ഡലങ്ങളിലേക്കു നല്‍കുന്ന തുകയെക്കുറിച്ചു തീരുമാനിച്ചതു സുരേന്ദ്രന്‍ അടക്കമുള്ള സംസ്ഥാന നേതാക്കളാണ് എന്ന മൊഴിയാണ് ഇവരെ ചോദ്യം ചെയ്യാന്‍ കാരണം. ഇതു പാര്‍ട്ടി ഫണ്ടുതന്നെയാണോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. മാധ്യമ, ദേശീയ തല ശ്രദ്ധ നേടിയതിനാല്‍ പാളിച്ചകളില്ലാതെ മുന്നോട്ടു പോകാന്‍ അന്വേഷണ സംഘത്തിനു നിര്‍ദേശമുണ്ട്. കവര്‍ച്ചക്കേസും കുഴല്‍പണ ഇടപാടു കേസും രണ്ടായി കാണിക്കാനുള്ള സാധ്യതയമുണ്ട്. കുഴല്‍പണ കേസില്‍ തെളിവു ശേഖരിച്ചു വിവരം എന്‍ഫോഴ്‌സ്‌മെന്റിനു കൈമാറാനാണു സാധ്യത. കവര്‍ച്ചക്കേസില്‍ ഇതുവരെ ബിജെപി ഭാരവാഹികള്‍ പ്രതികളല്ല.

കൊടകര സംഭവവുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ല. അതു ബിജെപിയുടെ പണവുമല്ല. പരാതിക്കാരന്റെ ഫോണ്‍ ലിസ്റ്റിലുള്ളവരെയാണ് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിക്കുന്നത്. ഒരു കാരണവുമില്ലാതെയാണ് ബിജെപി നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. സിപിഎം നേതാക്കളെ പോലെ ബിജെപി നേതാക്കള്‍ നെഞ്ചുവേദന അഭിനയിക്കുകയോ കോവിഡ് പോസിറ്റീവ് ആണെന്ന് പറയുകയോ ചെയ്യാത്തത് ഭയക്കാനൊന്നുമില്ലാത്തതുകൊണ്ടാണെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി

കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട അന്വേഷണം മേല്‍ത്തട്ടിലേക്ക് നീങ്ങിയതോടെ ബിജെപിയില്‍ കെ സുരേന്ദ്രന്‍ പ്രതിരോധത്തിലായി.തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ വന്ന കുഴല്‍പ്പണ ഇടപാടും. സികെ ജാനുവിന് പണം നല്‍കിയെന്ന വെളിപ്പെടുത്തലും സുരേന്ദ്രനെ കുടുക്കിയിരിക്കുകയാണ്. സുരേന്ദ്രന്റെ രാജിക്കായി സമ്മര്‍ദം ശക്തമാണ്. ഇതിനൊപ്പം തിരഞ്ഞെടുപ്പ് പരാജയവും സുരേന്ദ്രനുള്ള പ്രതിസന്ധിയാണ്. പാര്‍ട്ടിക്കുള്ളില്‍ സുരേന്ദ്രനെ ആരും പ്രതിരോധിക്കാന്‍ എത്തിയിട്ടില്ല. അതേസമയം സുരേന്ദ്രനെ വീഴ്ത്താന്‍ മുന്നിലുള്ള കൃഷ്ണദാസ്-ശോഭ സുരേന്ദ്രന്‍ പക്ഷങ്ങള്‍ ഇതുവരെ അദ്ദേഹത്തിന് പിന്തുണയും നല്‍കിയിട്ടില്ല.

സുരേന്ദ്രന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് പാര്‍ട്ടിയെ രക്ഷിക്കണം എന്നാണ് മുതിര്‍ന്ന നേതാക്കളും രഹസ്യ നിലപാട് എടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫണ്ടും സ്ഥാനാര്‍ത്ഥിത്വവും സ്വന്തം ഗ്രൂപ്പുകാര്‍ക്ക് വീതം വെച്ച് നല്‍കിയെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്. ആര്‍എസ്എസ് നിലപാടും സുരേന്ദ്രന്‍ മാറണമെന്ന് തന്നെയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിയതിന്റെ ധാര്‍മിക ബാധ്യത സുരേന്ദ്രനൊപ്പമാണ്. നാലര ലക്ഷത്തിലേറെ വോട്ടും നഷ്ടമായി.

ഇതൊക്കെ പാര്‍ട്ടിയില്‍ ശക്തമായി നില്‍ക്കുമ്പോഴാണ് പുതിയ പ്രശ്‌നം ഉയര്‍ന്ന് വന്നത്. സംഘടനാ സെക്രട്ടറി ഗണേശനെ ചോദ്യം ചെയ്തതാണ് സംസ്ഥാന നേതൃത്വത്തിന് കുരുക്കായി മാറിയിരിക്കുന്നത്. ഇതിന് പുറമേ പത്ത് ലക്ഷം ജാനുവിന് നല്‍കിയെന്ന വെളിപ്പെടുത്തലും സുരേന്ദ്രനെ കുടുക്കിയിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളില്‍ സുരേന്ദ്രന്‍ രാജിവെക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ട് കഴിഞ്ഞു. വി മുരളീധരന്‍ പോലും ജാനുവുമായുള്ള പണമിടപാട് ആരോപണത്തില്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. കേന്ദ്ര നേതൃത്വത്തിന് നേതാക്കള്‍ പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യമാണ് ഇവര്‍ കേന്ദ്ര നേതൃത്വത്തെ അറിയിക്കുക.

ബിജെപിയുടെ മറ്റ് നേതാക്കള്‍ ഒന്നും സുരേന്ദ്രനെ പ്രതിരോധിക്കാനായി വന്നിട്ടില്ല. കുമ്മനം രാജശേഖരന്‍ വിശദീകരണം നല്‍കിയെങ്കിലും, സുരേന്ദ്രന് പിന്തുണയില്ല. സിപിഎം കേന്ദ്ര ഏജന്‍സികള്‍ അടക്കം ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് ചൂണ്ടിക്കാണിക്കുന്നുണ്ട്. ആര്‍എസ്എസ് ബിജെപി നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ കടുത്ത അതൃപ്തിയിലാണ്. വി മുരളീധരനെ വിളിച്ചുവരുത്തി സുരേന്ദ്രന് മാറണമെന്ന് സംഘപരിവാര്‍ അറിയിച്ചെന്നാണ് സൂചന. വിശ്വാസ്യത സംസ്ഥാന നേതൃത്വത്തിന് നഷ്ടപ്പെട്ടെന്നാണ് വിലയിരുത്തല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker