കൊച്ചി: ട്വന്റി 20യിലെ ഭിന്നതയെ തുടര്‍ന്ന് എറണാകുളം കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് കെ.വി ജേക്കബ് രാജിവെച്ചു. മറ്റന്നാള്‍ കെ വി ജേക്കബ്ബിനെതിരെ ട്വന്റി20 യിലെ അംഗങ്ങള്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെയായിരുന്നു രാജി. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുംവരെ ചുമതല വൈസ് പ്രസിഡന്റ് ജിന്‍സി അജിക്ക് കൈമാറി.
ട്വന്റി -20 ഭരണത്തിലുള്ള പഞ്ചായത്തില്‍ പ്രസിഡന്റ് കെ വി ജേക്കബിനെതിരെ 17 അംഗങ്ങളില്‍ 14 പേര്‍ ഒപ്പിട്ടാണ് അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയത്. ട്വന്റി 20യില്‍ ജനാധിപത്യമില്ല. പഞ്ചായത്തിന്റെ പദ്ധതി വിഹിതം പോലും ചെലവഴിക്കാനാവാത്ത അവസ്ഥയാണെന്നും ട്വന്റി 20യുടെ നിയമ ലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കാനാവാത്തതിനാലാണ് രാജിയെന്നും കെ.വി ജേക്കബ്ബ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News