തിരുവനന്തപുരം:ഓണം അവധിക്കു ശേഷം റേഷന്‍കടകള്‍ നാളെ മുതല്‍ തുറക്കും. നാളെ ഓണക്കിറ്റ് വിതരണവും പുനരാരംഭിക്കും.
90.87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളില്‍ 69.73 ലക്ഷം പേര്‍ക്കാണ് ഇതുവരെ കിറ്റ് ലഭിച്ചത്. വിവിധ വിഭാഗം തിരിച്ചുള്ള കണക്ക് ഇപ്രകാരം: മഞ്ഞ കാര്‍ഡ് 5,51,488; പിങ്ക് 29,11,551; നീല 18,36,818; വെള്ള 16,73,224.
ഓണത്തിനു മുമ്പ് കിറ്റ് വിതരണം പൂര്‍ത്തിയാക്കും എന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.എന്നാല്‍ ഓണക്കിറ്റ് ലഭിക്കാന്‍ ഇനിയും 30 ലക്ഷത്തിലേറെ കാര്‍ഡ് ഉടമകള്‍ ഉണ്ട്. കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചില സാധനങ്ങളുടെ ലഭ്യതക്കുറവാണ് വിതരണം വൈകുന്നതിന് കാരണം.
കിറ്റ് ആവശ്യത്തിനു സ്റ്റോക്ക് ഉണ്ടെന്ന് ഇപോസ് മെഷീന്‍ സംവിധാനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, കടകളില്‍ എത്തിച്ചിട്ടില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News