ബാങ്കോക്ക്: കിംഗ്സ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം.കരീബിയന്‍ രാജ്യമായ കുറസാവയോട് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് തോറ്റത്.ക്രൊയേഷ്യന്‍ പരിശീലകന് ഇഗോര്‍ സ്റ്റിമാച്ചിന് കീഴിലുള്ള ഇന്ത്യുടം ആദ്യ മത്സരമായിരുന്നു ഇത്.പുതിയ പരിശീനകന് വിജയത്തുടക്കം നല്കാന് ടീമിനായില്ല.സുനില്‍ ഛേത്രിയാണ് ഇന്ത്യയുടെ ആശ്വാസഗോള്‍ നേടിയത്. ആദ്യ പകുതിയിലായിരുന്നു മത്സരത്തിലെ മുഴുവന്‍ ഗോളുകളും പിറന്നത്.അന്താരാഷ്ട്ര തലത്തിലെ അരങ്ങേറ്റ മത്സരത്തില്‍ മലയാളി താരം സഹല്‍ ഇന്ത്യയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.ടൂര്‍ണമെന്റിലെ മൂന്നാം സ്ഥാനത്തിനായി ശനിയാഴ്ച ഇന്ത്യ കളത്തിലിറങ്ങും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News