ഉത്തരകൊറിയന്‍ ഭണണാധികാരി കിം ജോംഗ് ഉന്‍ ഗുരുതരാവസ്ഥയില്‍
വാഷിംഗ്ടണ്‍ ഡിസി: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ശസ്ത്രക്രിയയ്ക്കു ശേഷമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായതെന്നാണ് വിവരം.
കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍. അമേരിക്കന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ഉത്തരകൊറിയ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ഹൃദയസംബന്ധമായ രോഗത്തിന് കിം ചികിത്സയിലായിരുന്നുവെന്ന് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഉത്തരകൊറിയൻ വാർഷികാഘോഷങ്ങളിൽ കിമ്മിന്റെ അസാന്നിധ്യം ഏറെ അഭ്യൂഹങ്ങൾ സൃഷ്ടിച്ചിരുന്നു.
ഏപ്രിൽ 11ന് വർക്കേഴ്സ് പാർട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. ഈ യോഗത്തിന് ശേഷമാണ് കിം ചികിത്സക്ക് തിരിച്ചത്. പതിനഞ്ചാം തീയതി ശസ്ത്രക്രിയക്ക് വിധേയനായി. തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയായിരുന്നുവെന്നാണ് വിവരം.