തിരുവനന്തപുരം: 12 വയസുകാരിയെ പട്ടാപ്പകല്‍ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ശനിയാഴ്ച ഉച്ചയോടെ വാമനപുരം പൂവത്തൂരിലാണ് സംഭവം. പ്രദേശവാസിയായ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
കടയില്‍ പോയി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയോട് ഹോണ്ട കാറിലെത്തിയ ചിലര്‍, ആരോഗ്യപ്രവര്‍ത്തകരാണെന്നും കൊവിഡ് പരിശോധന നടത്തണമെന്നും പറഞ്ഞ് കാറിനടുത്തേക്ക് വിളിക്കുകയായിരുന്നു. എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പെണ്‍കുട്ടി കുതറി ഓടുകയും വീട്ടിലെത്തി ബന്ധുക്കളോട് വിവരം പറയുകയുമായിരുന്നു.
തുടര്‍ന്ന് ബന്ധുക്കള്‍ വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കി. പോലീസ് സമീപത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News