KeralaNews

'വഖഫ് ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധം; പഠനം നടത്താതെ കഥകൾ കേട്ട് നിയമം ഉണ്ടാക്കുന്നു'

കോഴിക്കോട്:: വഖഫ് ഭേദഗതി ബിൽ ഭരണഘടന വിരുദ്ധമെന്ന് കേരള വഖഫ് ബോർഡ്. പഠനം നടത്താതെ കഥകൾ കേട്ട് നിയമം ഉണ്ടാക്കുകയാണെന്ന് ബോർഡ് ചെയർമാൻ അഡ്വ എം കെ സക്കീർ വിമർശിച്ചു. ഏറ്റവും കൂടുതൽ സ്വത്ത് വഖഫിനുണ്ടെന്നത് തെറ്റായ പ്രചാരണമെന്നും വഖഫ് ബോർഡി​ന്റെ സ്വത്തുക്കളെല്ലാം ദാനമായി ലഭിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു ചെയർമാന്റെ പ്രതികരണം

‘2013 ന് ശേഷം ന് കേരള വഖഫ് ബോർഡുമായി കേന്ദ്ര സർക്കാർ ഒരു തരത്തിലുള്ള ആശയവിനിമയവും നടത്തിയിട്ടില്ല. ബിൽ കൊണ്ടുവരുന്നതിന് മുമ്പ് ​കേന്ദ്രം കേരള വഖഫ് ബോർഡിൻ്റെ അഭിപ്രായം പോലും ചോദിച്ചിട്ടില്ല. സംസ്ഥാന സർക്കാരിന് കീഴിലുള്ള വലിയൊരു സംവിധാനത്തിനെ ചെറുതാക്കിക്കൊണ്ട് സർ​വേ നടപടികളും രജിസ്ട്രേഷൻ നടപടികളും കളക്ടറുടെ അധികാരത്തിലേക്ക് മാറ്റുന്നത് പ്രതികൂലമായി ബാധിക്കും. ഈ നപടിയിലൂടെ വഖഫ് സ്വത്ത് സംരക്ഷണമാണോ അതോ അത് നഷ്പ്പെടുന്ന സാഹചര്യമായിരിക്കുമോ ഉണ്ടാകുവയെന്നത് പരിശോധിച്ചാൽ തന്നെ വ്യക്തമാകും’, എം കെ സക്കീർ പറഞ്ഞു.

വഖഫ് നിയമ ഭേദഗതിക്കെതിരെ സംസ്ഥാന വഖഫ് ബോർഡ് നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. നിയമ ഭേദഗതി ഏകപക്ഷീയമായ നടപടിയാണെന്നായിരുന്നു ബോർഡ് വിമർശിച്ചത്. ബിൽ ഫെഡറൽ തത്വങ്ങൾക്ക്‌ എതിരാണെന്നും വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ട് ബോർഡ് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

കേന്ദ്ര വഖഫ് കൗൺസിലിലും വഖഫ് ബോർഡുകളിലും സംസ്ഥാന വഖഫ് ബോർഡുകളിലും അമുസ്ലീങ്ങൾ നിർബന്ധമാക്കുന്നതാണ് ഭേദഗതിയിൽ പ്രധാനമായി പറയുന്നത്. വഖഫ് ബോര്‍ഡുകളില്‍ 2 മുസ്‌ലിം ഇതര വിഭാഗക്കാരെയും 2 വനിതകളെയും ഉറപ്പാക്കണമെന്നാണ് ഭേദഗതിയിലെ നിർദ്ദേശം വനിതകളെ സഹായിക്കാനാണ് ഇതെന്നാണ് കേന്ദ്രം വാദിക്കുന്നത്.വഖഫ് സ്വത്ത് നിർണയിക്കാനുള്ള അധികാരം സർവേ കമീഷണറിൽനിന്ന് എടുത്തുമാറ്റി

ജില്ല കലക്ടർക്ക് നൽകാനും ഭേദഗതി നിർദ്ദേശിക്കുന്നുണ്ട്. യുപിഎ കാലത്ത് കെഎ റഹ്മാൻ ഖാൻ അധ്യക്ഷനായ ജെപിസി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2013ൽ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ പലതും റദ്ദാക്കുന്നതാണ് പുതിയ ബിൽ. അതേസമയം പ്രതിപക്ഷ പ്രതിേധത്തെ തുടർന്ന് ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടിരിക്കുകയാണ്.

വിഷയത്തിൽ കടുത്ത പ്രതിഷേധമായിരുന്നു പ്രതിപക്ഷം ഉയർത്തിയത്. ബിൽ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണെന്നായിരുന്നു ഇന്ത്യ സഖ്യ നേതാക്കൾ തുറന്നടിച്ചത്. ക്ഷേത്ര ഭരണത്തിൽ മുസ്ലീങ്ങളെ ഉൾപ്പെടുത്താറുണ്ടോയെന്നും സഖ്യനേതാക്കൾ ചോദിച്ചു. നിയമം മുസ്ലീങ്ങളോടുള്ള അനീതിയാണെന്നും നേതാക്കൾ തുറന്നടിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker