KeralaNewsRECENT POSTS
കേരളവര്‍മ്മയിലെ വിവാദ ഫ്‌ളക്‌സ് ബോര്‍ഡുമായി സംഘടനയ്ക്ക് ബന്ധമില്ലെന്ന് എസ്.എഫ്.ഐ,ഫ്‌ളക്‌സ് എസ്.എഫ്.ഐയ്‌ക്കെതിരായ വിദ്വേഷ പ്രചാരണത്തിന് നിര്‍മ്മിച്ചത്
തൃശൂര്‍: കേരള വര്‍മ്മ കോളേജില്‍ എസ്.എഫ്.ഐയുടെ പേരെഴുതി സ്ഥാപിച്ച വിവാദ ഫ്‌ളക്‌സ് ബോര്‍ഡിന് സംഘടനയുമായി ബന്ധമില്ലെന്ന് എസ്.എഫ്.ഐ കേരള വര്‍മ്മ യൂണിറ്റ് സെക്രട്ടറി അറയിച്ചു.ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ബോര്‍ഡ് സ്ഥാപിച്ചതില്‍ യൂണിറ്റ് കമ്മിറ്റിയ്‌ക്കോ പ്രവര്‍ത്തകര്‍ക്കോ ബന്ധമില്ല.പ്രസ്തുത ബോര്‍ഡ് ശ്രദ്ധയില്‍ പെട്ടയുടന്‍ എടുത്തുമാറ്റിയതായും യൂണിറ്റ് സെക്രട്ടറി അറിയിച്ചു.
യുവതിയുടെ പശ്ചാത്തലത്തില്‍ അയ്യപ്പനെ തലകീഴായി ചിത്രീകരിച്ചതായിരുന്നു ഫ്‌ളക്‌സ് ബോര്‍ഡ്.സംഘപരിവാര്‍ സംഘടനകളടക്കം സംഭവത്തെ വിമര്‍ശിച്ച് രംഗത്തിറങ്ങിയതിനിടെയാണ് ഫ്‌ളക്‌സിനെ എസ്.എഫ്.ഐ തള്ളിപ്പറഞ്ഞിരിയ്ക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News