തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതോടെ തീവ്ര ജാഗ്രതയിലാണ് തലസ്ഥാന നഗരം.ഷോപ്പിംഗ് മാളുകളും ജനങ്ങള്‍ തടിച്ചുകൂടിയിരുന്ന ഇടങ്ങളുമൊക്കെ മണിക്കൂറുകള്‍കൊണ്ട് വിജനമായി.സ്ഥാപനങ്ങള്‍ തങ്ങളുടെ ജീവനക്കാരോട് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ ഉത്തരവിറക്കി. എന്നാല്‍ മറ്റന്നാള്‍ മുതല്‍ ആരംഭിയ്ക്കാനിരിയ്ക്കുന്ന കേരള യൂണിവേഴ്‌സ്റ്റി പരീക്ഷകള്‍ക്ക് മാറ്റമില്ലാത്തത് വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കുന്നത്.
കോവിഡ് ഭീഷണി മൂലം പുറത്തേക്കിറങ്ങാന്‍ പോലും ജനങ്ങള്‍ ഭയക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതു നിരത്തിലെ സഞ്ചാരം വലിയ ഭീഷണിയാണുയര്‍ത്തുന്നത്.മുന്നറിയിപ്പിനേത്തുടര്‍ന്ന് കോളേജ് ഹോസ്റ്റലുകളൊക്കെ നേരത്തെ ഒഴിഞ്ഞിരുന്നു. പരീക്ഷയ്ക്കായി ഇതര ജില്ലകളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ താമസമടക്കമുള്ള കാര്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ബുദ്ധിമുട്ടിലാണ്.ഒപ്പം യാത്രക്കാരില്ലാതായതോടെ സ്വകാര്യവാഹനങ്ങടക്കം സര്‍വ്വീസ് വെട്ടിക്കുറയ്ക്കുന്ന സാഹചര്യവുമുണ്ട്.
പരീക്ഷ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഭരണ-പ്രതിപക്ഷ ഭേദമെന്യേ മുഴുവന്‍ വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തി. ആവശ്യമുന്നയിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതിനും സംഘടനകള്‍ തയ്യാറെടുക്കുന്നുണ്ട്.