തിരുവനന്തപുരം: 26 മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്ക് ശേഷം ബിനീഷ് കോടിയേരിയുടെ മരുതുംകുഴിയിലെ വീട്ടില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മടങ്ങി. എന്നാല്‍ ഇവരെ വീടിനു മുന്‍പില്‍ വച്ച് കേരള പോലീസ് തടഞ്ഞു.
ഇഡി, സിആര്‍പിഎഫ്, കര്‍ണാടക പോലീസ് എന്നിവര്‍ക്കെതിരെ ബിനീഷിന്റെ ബന്ധുക്കള്‍ പൂജപ്പുര പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇഡിയെയും സംഘത്തെയും തടഞ്ഞത്.
അന്വേഷണ സംഘത്തിലുള്ളവരെക്കുറിച്ചുള്ള വിശദാശംങ്ങള്‍ പോലീസ് ആവശ്യപ്പെട്ടുവെങ്കിലും പിന്നീട് നല്‍കാമെന്ന മറുപടിയാണ് ഇവര്‍ക്ക് ലഭിച്ചത്. പിന്നീട് പോലീസ് ഇവരെ മടങ്ങാന്‍ അനുവദിച്ചു. 26 മണിക്കൂര്‍ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് ഇഡി ഉദ്യോഗസ്ഥര്‍ ഇവിടെ നിന്നും മടങ്ങിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News