തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഐ.ടി കമ്പനികള്‍ ഉള്‍പ്പെടയുള്ളവ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ജീവനക്കാര്‍ക്ക് അവസരമൊരുക്കിയിരുന്നു. അതേസമയം വീടുകളിലുള്ള കുട്ടികള്‍ ജോലി ചെയ്യാന്‍ സമ്മതിക്കുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്. ഇത്തരത്തിലുള്ള രക്ഷിതാക്കള്‍ക്കായി ‘ബാലമിത്രം’ എന്ന പേരില്‍ ടെലിഫോണ്‍ കൗണ്‍സലിംഗ് സംവിധാനവുമായി രംഗത്ത് വന്നിരിക്കുകയാണ് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ്. മന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷനുമായി ചേര്‍ന്നാണ് ബാലമിത്രം ആരംഭിച്ചിട്ടുള്ളത്. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ ബഹുഭൂരിപക്ഷവും വീടുകളിലാണുള്ളത്.
കുട്ടികളുടെ മനസിക സംഘര്‍ഷങ്ങള്‍ കണ്ടെത്തി വേണ്ട ഇടപെടലുകള്‍ നല്‍കുന്നതിനായി സേവനം ആവശ്യമായ ജീവനക്കാര്‍ക്ക് 8281381357 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. കുട്ടികളില്‍ കൊവിഡുമായി ബന്ധപ്പെട്ട് അമിത ഉത്കണ്ഠയുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഒരു ലഘുവായ ചെക്ക് ലിസ്റ്റും (ംംം.രറരസലൃമഹമ.ീൃഴ) ഇതിനായി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
രക്ഷിതാക്കള്‍ക്ക് ഇതുപയോഗിച്ച് കുട്ടികളുടെ മാനസികാവസ്ഥ വിലയിരുത്തുന്നതിനും ആവശ്യമുള്ളവര്‍ക്ക് രാവിലെ 10 മണിമുതല്‍ വൈകുന്നേരം 3 മണി വരെ ടെലിഫോണ്‍ കൗണ്‍സലിംഗ് സൗകര്യം പ്രയോജനപ്പെടുത്താനും കഴിയും. കൂടാതെ രക്ഷിതാക്കള്‍ക്കായി കുട്ടികളെ ഈ പ്രത്യേക സാഹചര്യത്തില്‍ എങ്ങനെ പരിപാലിക്കണം എന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതുമാണ്.