KeralaNews

പ്രതിപക്ഷം അരി മുടക്കി,വിലക്കിനെതിരെ സർക്കാർ കോടതിയിലേക്ക്, ചെയ്തത് പകരത്തിന് പകരമെന്ന് ചെന്നിത്തല

തിരുവനന്തപുരം: വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് പത്ത് കിലോ സ്പെഷ്യല്‍ അരി 15 രൂപയ്ക്ക് നല്‍കാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയതിനെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കും. പ്രതിപക്ഷം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ വിലക്കേര്‍പ്പെടുത്തിയത്.

ഇലക്‌ഷന്‍ കമ്മിഷന്‍ ഇടപെട്ടതോടെ ഭക്ഷ്യക്കിറ്റ് വിതരണവും ഒന്നാംതീയതി മുതല്‍ ആക്കിയിട്ടുണ്ട്. വിഷുവിനുള്ള കിറ്റാണിത്. വോട്ടെടുപ്പിന് മുമ്പ് പരമാവധി കിറ്റുകള്‍ വിതരണം ചെയ്യാനായിരുന്നു സര്‍ക്കാര്‍ നീക്കം. അത് വോട്ട് തട്ടാനുള്ള അടവാണെന്ന് കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ പരാതി.

എ.എ.വൈ വിഭാഗങ്ങള്‍ക്ക് സ്പെഷ്യല്‍ അരി ഏപ്രില്‍ 31 ന് മുമ്പ് നല്‍കാനായിരുന്നു തീരുമാനം. തിരഞ്ഞെടുപ്പു വിജ്ഞാപനത്തിന് മുമ്പാണ് അരി വിതരണത്തിന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അരി എത്താന്‍ വൈകിയതിനാല്‍ വിതരണം വൈകി. അരി എത്തിയപ്പോള്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയതിനാല്‍ വിതരണാനുമതിക്ക് സര്‍ക്കാര്‍ തിരഞ്ഞടുപ്പു കമ്മിഷനെ സമീപിച്ചു. അപ്പോഴേക്കും പെരുമാറ്റച്ചട്ട ലംഘനം കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി.

അ​രി​വി​ത​ര​ണം ത​ട​ഞ്ഞ​സം​ഭ​വത്തെ ന്യായികരിച്ച് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല വീണ്ടും രംഗത്തെത്തി.ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​ര്‍ 2016-ല്‍ ​അ​രി​യും കു​ടി​വെ​ള്ള​വും വി​ത​ര​ണം ചെ​യ്ത​ത് ത​ട​യാ​ന്‍ സി​പി​എം പി​ബി അം​ഗ​മാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു പരാ​തി ന​ല്കി​യ​തു​പോ​ലെ ത​ന്നെ​യാ​ണ് താ​നും ഇ​പ്പോ​ള്‍ ചെ​യ്ത​തെ​ന്ന് ചെ​ന്നി​ത്ത​ല വ്യക്തമാക്കി. അ​ന്ന് ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​ര്‍ നി​യ​മ​വി​ധേ​യ​മാ​യാ​ണ് അ​രി-​കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നു ശ്ര​മി​ച്ചി​രു​ന്ന​തെ​ങ്കി​ല്‍ ഇ​ന്ന് പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ കു​ട്ടി​ക​ളു​ടെ ഭ​ക്ഷ​ണം വ​ച്ച്‌ രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന വ്യ​ത്യാ​സം മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. വി​ത​ര​ണം ചെ​യ്യാ​തെ പൂ​ഴ്ത്തി​വ​ച്ച ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ​ടു​ത്ത​പ്പോ​ള്‍ വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് ഇ​ട​തു​സ​ര്‍​ക്കാ​ര്‍. ക​രി​ഞ്ച​ന്ത​ക്കാ​ര​ന്‍റെ മ​ന​സ്ഥി​തി​യാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റേ​തെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി.

എന്നാൽ ക​ള്ള​നെ കൈ​യോ​ടെ പി​ടി​ച്ച​പ്പോ​ള്‍ ഉ​ള്ള ജാ​ള്യ​ത​യാ​ണ് പി​ണ​റാ​യി​ക്ക്. ആ​ഴ​ക്ക​ട​ല്‍ ക​രാ​ര്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​തും ര​ഹ​സ്യ​ഇ​ട​പാ​ട് പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​തു​മാ​ണ് ത​ന്നോ​ടു​ള്ള പി​ണ​റാ​യി വി​രോ​ധ​ത്തി​നു കാ​ര​ണം. സ​ത്യം പു​റ​ത്തു​പ​റ​യു​ന്പോ​ള്‍ ഇ​വ​ര്‍​ക്ക് പൊ​ള്ളു​ന്നു​വെ​ന്ന​തി​ന് തെ​ളി​വാ​ണി​ത്. ഇ​ര​ട്ട​വോ​ട്ടു​ക​ളു​ടെ വി​ഷ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സു​കാ​രു​ടെ പേ​രു​ണ്ടെ​ങ്കി​ലും നീ​ക്ക​ണം. ഉ​ദ്യോ​ഗ​സ്ഥ​ര്‍ രാ​ഷ്ട്രീ​യ​മാ​യി ചേ​ര്‍​ത്തി​രി​ക്കു​ന്ന വോ​ട്ടു​ക​ള്‍ സം​ബ​ന്ധി​ച്ച്‌ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ണം. എ​ണ്‍​പ​തു​വ​യ​സു​കാ​രു​ടെ വോ​ട്ടിം​ഗ് ന​ട​ന്നി​ട്ടു​ണ്ട്. കൃ​ത്രി​മം കാ​ണി​ച്ചാ​ല്‍ കൈ​യോ​ടെ പി​ടി​കൂ​ടും. തി​രി​മ​റി ഉ​ണ്ടാ​യാ​ല്‍ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​മു​ണ്ടാകു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker