തിരുവനന്തപുരം: സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കില്ലെന്ന് കേരള ഫിലിം ചേംബര്‍. വിനോദ നികുതി ഒഴിവാക്കണമെന്നും ജി.എസ്.ടി ഇളവ് അനുവദിക്കണമെന്നുമുള്ള ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് നടപടി. ഈ ആവശ്യം ഉന്നയിച്ച് പല തവണ സര്‍ക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ല. പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല.
ഈ സാഹചര്യത്തിലാണ് തിയറ്ററുകള്‍ തുറക്കേണ്ട എന്ന തീരുമാനത്തില്‍ എത്തിയത്. മറ്റ് സിനിമ സംഘടനകളുടെ പിന്തുണ തേടുമെന്നും കേരള ഫിലിം ചേംബര്‍ അധികൃതര്‍ അറിയിച്ചു. വിനോദ നികുതി ഒഴിവാക്കണമെന്ന് നേരത്തെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു.
അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന കേന്ദ്ര അനുമതിയെ തുടര്‍ന്നാണ് ഫിലിം ചേംബറിന്റെ പ്രതികരണം. ഒക്ടോബര്‍ 15 മുതല്‍ 50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തിയേറ്ററുകള്‍ തുറക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇതിനായി പാലിക്കേണ്ട നടപടി ക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കും. സ്വിമ്മിങ് പൂളുകളും തുറക്കാന്‍ അനുമതി നല്‍കുന്നുണ്ട്.