കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജേഴ്‌സി ലോഞ്ചില്‍ ക്യൂട്ട് ലുക്കില്‍ തിളങ്ങി സാനിയ ഇയ്യപ്പന്‍; ചിത്രങ്ങള്‍ വൈറല്‍
ഐപിഎല്‍ ആരവങ്ങള്‍ അവസാനിച്ചപ്പോള്‍ രാജ്യം ഇനി ഐഎസ്എല്‍ ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ്. ഇരുപതാം തീയതി ഉദ്ഘാടന മത്സരത്തില്‍ മലയാളികളുടെ സ്വന്തം ടീം കേരള ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നതിന്റെ ആവേശത്തിലാണ് മലയാളി ഫുട്‌ബോള്‍ പ്രേമികള്‍.
അതിനിടയില്‍ ടീമിന്റെ ജേഴ്സി ലോഞ്ച് ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ്. അഭിനേതാക്കളായ നീരജ് മാധവ്, സാനിയ ഇയ്യപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് ജേഴ്സി ലോഞ്ച് ചെയ്തത്. ചടങ്ങില്‍ ക്യൂട്ട് ലുക്കില്‍ പങ്കെടുക്കുവാനെത്തിയ സാനിയയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.
ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പന്‍. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീനില്‍ ആയിരുന്നു നായികയായി ആദ്യം അഭിനയിച്ചത്. ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു.