ഐഎസ്എല്ലിൽ കേരള ബ്ലസ്റ്റേഴ്സിന് വമ്പൻ ജയം, പ്ലേ ഓഫ് സാധ്യതകൾക്ക് വീണ്ടും ജീവൻ
കൊച്ചി : ഐഎസ്എല്ലിൽ ഹൈദരാബാദിനെ ഗോൾ മഴയിൽ മുക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയത്. ജീവൻമരണ പോരാട്ടമായതിനാൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഹൈദെരാബാദിനെ തോൽപ്പിച്ചത്.
ഇരട്ട ഗോൾ നേടിയ ക്യാപ്റ്റൻ ഒഗ്ബെചെ (*33,*75), ഡ്രൊബരോവ്(*39), മെസ്സി ബൗളി(*45), സത്യസെന്‍ സിംഗ് (*59) എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയശിൽപ്പികൾ. 9ത് മത്സരങ്ങള്‍ക്ക് ശേഷമാണ് ഒരു മത്സരത്തിൽ ജയം നേടുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമാണിത്. ഹൈദെരാബാദിനായി ബോബോ(*14) ആശ്വാസഗോൾ സ്വന്തമാക്കി.
ഈ ജയത്തോടെ 11മത്സരങ്ങളിൽ 11പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ഒൻപതാം സ്ഥാനത്തു നിന്നും ഏഴാം സ്ഥാനത്തേക്ക് വൻ മുന്നേറ്റം കാഴ്ച്ചവെച്ചു. മുൻ ചാമ്പ്യനായ ചെന്നൈയിൻ എഫ് സി ഒൻപതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇനിയുള്ള മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം നടത്തിയാൽ പോയിന്റ് പട്ടികയിൽ മുന്നേറി പ്ലേയ് ഓഫ് സാധ്യതകൾ നില നിർത്തുവാൻ സാധിക്കും. ഹൈദരാബാദ് 11മത്സരങ്ങളിൽ 5പോയിന്റുമായി അവസാന സ്ഥാനത്ത് തുടരുന്നു.