KeralaNewsPolitics

കെജ്‌രിവാൾ കേരളത്തിലേക്ക്,​ എറണാകുളത്ത് പൊതുസമ്മേളനത്തിൽ പങ്കെടുക്കും,​ ആദ്യലക്ഷ്യം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്

ന്യൂഡൽഹി : പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി അധികാരം പിടിച്ചെടുത്ത ആംആദ്‌മി പാർട്ടി മറ്റു സംസ്ഥാനങ്ങളിലും ചുവടുറപ്പിക്കാനുള്ള നീക്കത്തിലാണ്. ഈ വർസം അവസാനം നടക്കുന്ന ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെ‌ജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു.

ഇപ്പോഴിതാ കേരളത്തിലേക്കും കെജ്‌രിവാൾ എത്തുകയാണ്. ഈ മാസം 15ന് എറണാകുളം കിഴക്കമ്പലത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ കെ‌ജിരാവൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ട്വൻ്റി 20 ആണ് കിഴക്കമ്പലത്തെ പൊതുസമ്മേളനം സംഘടിപ്പിക്കുന്നത്.

അരലക്ഷം പ്രവർത്തകർ ട്വൻ്റി 20 സമ്മേളനത്തിൽ പങ്കെടുക്കും എന്നാണ് സാബു ജേക്കബ് അവകാശപ്പെടുന്നത്. പൊതുസമ്മേളനത്തിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ കെജ്‌രിവാൾ പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്നും സൂചനയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker