തൂവെള്ള ഗൗണിൽ ക്രിസ്ത്യൻ വധുവായി കീർത്തി;അച്ഛന്റെ കൈപിടിച്ച് വിവാഹവേദിയിൽ
കൊച്ചി:കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യൻ താരം കീർത്തി സുരേഷും ദീർഘകാല സുഹൃത്ത് ആന്റണി തട്ടിലും വിവാഹിതരായത്. തമിഴ് ആചാര പ്രകാരമുള്ള വിവാഹത്തിന്റെ ചിത്രങ്ങൾ അന്നുതന്നെ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കീർത്തിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
അച്ഛനും സിനിമ നിർമാതാവുമായ സുരേഷ്കുമാറിന്റെ കെെപിടിച്ച് വിവാഹവേദിയിലേക്ക് കയറുന്നതിന്റെയും വിവാഹനിമിഷങ്ങളുടെയും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. വരുൺധവാൻ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ കീർത്തിക്ക് ആശംസകൾ അർപ്പിച്ച് കമന്റ് ചെയ്തു. സ്വർഗതുല്യമായ ചിത്രങ്ങളെന്നാണ് ആരാധകരുടെ കമന്റ്.
എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന് ബിസിനസ്സിന്റെ ഉടമ കൂടിയാണ്. ഗോവയില്‍ വെച്ച് നടന്ന സ്വകാര്യ വിവാഹ ചടങ്ങില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളും എത്തിയിരുന്നു. വിജയ്, നാനി, തൃഷ തുടങ്ങി നിരവധി പേര് ചടങ്ങിലെത്തി.
‘റിവോള്‍വര്‍ റിത’യടക്കം തമിഴില്‍ രണ്ട് സിനിമകളാണ് കീര്‍ത്തി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. തമിഴ് ചിത്രം തെരിയുടെ ബോളിവുഡ് റീമേക്കായ ബേബി ജോണാണ് കീര്‍ത്തിയുടെ പുതിയ ചിത്രം. വരുണ്‍ ധവാനാണ് ടൈറ്റില്‍ റോളിലെത്തുന്നത്. ഡിസംബര്‍ 25 ന് ചിത്രം റിലീസ് ചെയ്യും.