തിരുവനന്തപുരം: ഇന്ധനവിലയില്‍ മാറ്റം വരുത്താത്ത സംസ്ഥാന ഗവണ്മെന്റിനെ വിമര്‍ശിച്ച് കെ ജെ ജേക്കബ്. കേന്ദ്രം അഞ്ച് കുറച്ചപ്പോ കേരളം ഒന്നര കുറച്ചില്ലേ എന്നായിരുന്നു ജേക്കബിന്റെ ഫേസ്ബുക് പോസ്റ്റ്. അത് കുറച്ചതല്ലല്ലോ, കുറഞ്ഞതല്ലേ എന്ന ചോദ്യത്തിന് അതാണ് മലയാളത്തില്‍ ഇത്രേം കാലോം പറഞ്ഞോണ്ടിരുന്നത്, കേന്ദ്രം കുറച്ചാല്‍ ബാക്കി തന്നെ കുറയുമെന്ന്. ഇപ്പോ മനസിലായല്ലോ? എന്നാണ് ഫേസ്ബുക് പോസ്റ്റില്‍ പറയുന്നത്.
ഇന്ധനവില വര്‍ധിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കൂടി പ്രശ്‌നം കൊണ്ടാണെന്നും, സംസ്ഥാനം നികുതി കുറച്ചാല്‍ തീരാവുന്നതേയുള്ളൂ പ്രശ്‌നമെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കെ ജെ ജേക്കബിന്റെ ഫേസ്ബുക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
‘സംസ്ഥാനവും കുറയ്ക്കണം’.
‘കുറച്ചല്ലോ’
‘എവിടെ?’
‘കേന്ദ്രം അഞ്ചുരൂപ കുറച്ചപ്പോള്‍ സംസ്ഥാനം ഒന്നര രൂപ കുറച്ചില്ലേ?’
‘അത് കുറച്ചതല്ലല്ലോ കുറഞ്ഞതല്ലേ?’
‘ആണല്ലോ?’
‘എന്നുവച്ചാല്‍?’
‘അതാണ് മലയാളത്തില്‍ ഇത്രേം കാലോം പറഞ്ഞോണ്ടിരുന്നത്, കേന്ദ്രം കുറച്ചാല്‍ ബാക്കി തന്നെ കുറയുമെന്ന്. ഇപ്പോ മനസിലായല്ലോ?’.