കസാഖ്സ്ഥാനില്‍ സംഘര്‍ഷം: 70 മലയാളികളടക്കം 150 ഇന്ത്യക്കാര്‍ കുരുങ്ങിക്കിടക്കുന്നു
ന്യൂഡല്‍ഹി: തദ്ദേശീയരുമായുള്ള സംഘര്‍ഷത്തേത്തുടര്‍ന്ന് കസാഖ്സ്ഥാനില്‍ 150 ലധികം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുകയാണ് ഇക്കൂട്ടത്തില്‍ മലയാളികളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവിധി എണ്ണപ്പാടങ്ങള്‍ സ്ഥിതി ചെയ്യുന്ന ടെങ്കിസ് മേഖലയിലാണ് സംഘര്‍ഷം.
ലൈബനീസ് തൊഴിലാളികളിലൊരാള്‍ പോസ്റ്റ് ചെയ്ത ചിത്രത്തേച്ചൊല്ലിയാണ് സംഘര്‍ഷം ആരംഭിച്ചതെന്നാണ് സൂചന.നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുമുണ്ട്.കുടുങ്ങിക്കിടക്കുന്നവരില്‍ 70 മലയാളികളുണ്ടെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.ഖിനിമേഖലയായതിനാല്‍ പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിയാത്ത അവസ്ഥയിലുമാണ് തൊഴിലാളികള്‍.നയതന്ത്ര തലത്തിലെ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ പുറത്തെത്താനാവില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.തൊഴിലാളികളെ സുരക്ഷിതരാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായി കേന്ദ്രവിദേകാര്യ സഹമന്ത്രി വി.മുരളീധരന്‍ അറിയിച്ചു.