ഇടുക്കി: കട്ടപ്പന വെളളയാംകുടി ഫെറോന പള്ളിയിലെ വൈദികന് വിനയായത് മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ നല്‍കിയത്.കട്ടപ്പന നഗരത്തിലെ പ്രമുഖ മൊബൈല്‍ കടയില്‍ മൊബൈല്‍ നന്നാക്കാനായി നല്‍കിയപ്പോള്‍ ഇടവകാംഗവും പള്ളിവക സ്ഥാപനത്തിലെ ജീവനക്കാരി കൂടിയായ വീട്ടമ്മയോടൊത്തുള്ള അവിഹിത ദൃശ്യങ്ങള്‍ മായ്ച്ചു കളഞ്ഞിരുന്നതായാണ് വൈദികനോട് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നത്. എന്നാല്‍ കടയിലെ ജീവനക്കാര്‍ റിക്കവറി സോഫ്റ്റവെയര്‍ ഉപയോഗിച്ച് ഫോണില്‍ പരിശോധനകള്‍ നടത്തുകയും ചിത്രങ്ങള്‍ വീണ്ടെടുത്ത് പ്രചരിപ്പിയ്ക്കുകയുമാണ് ചെയ്തത്.കടയിലെ ജീവനക്കാര്‍ക്കെതിരെ പ്രചരിയ്ക്കുന്ന ദൃശ്യങ്ങളിലുള്‍പ്പെട്ടിരിയ്ക്കുന്ന വീട്ടമ്മ പോലീസില്‍ പരാതി നല്‍കുമെന്നാണ് സൂചന.
കട്ടപ്പനയിലെ പ്രമുഖ വ്യക്തിയുടെ ഭാര്യയാണ് വൈദികനൊപ്പം കിടക്ക പങ്കിട്ട വീട്ടമ്മ. ഇവര്‍ക്ക് രണ്ടുമക്കളുമുണ്ട്.അതുകൊണ്ടു തന്നെ ഉചിതമായ നടപടികള്‍ സഭാ നേതൃത്വം കൈക്കൊള്ളട്ടെയെന്ന നിലപാടിലാണ് വിശ്വാസികളും നാട്ടുകാരും.സംഭവത്തില്‍ വീട്ടമ്മ പോലീസിന് പരാതി നല്‍കുമെന്ന് സൂചനകളുണ്ടെങ്കിലും ഇനിയും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസില്‍ നിന്ന് ലഭിയ്ക്കുന്ന വിവരം.
സഭാ സ്ഥാപനത്തിലെ ജീവനക്കാരി കൂടിയായ വീട്ടമ്മയെ ലൈംഗികമായി ദുരുപയോഗം ചെയ്തത് വൈദികന്റെ സ്വാധീനം കൂടി ഉപയോഗിച്ചാണ് എന്ന് ഒരു വിഭാഗം വാദിയ്ക്കുന്നു. ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ സഭാ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിടുമെന്നതടക്കമുള്ള പ്രലോഭനങ്ങളും ഭീഷണിയും വൈദികന്‍ മുഴക്കിയിരിയ്ക്കാം. സമ്മര്‍ദ്ദം ചൊലുത്തിയെങ്കില്‍ ഉഭയകക്ഷി സമ്മതപ്രകാരമാണെങ്കിലും വൈദികനെതിരെ കേസെടുക്കാനുള്ള വകുപ്പുകളുണ്ടെന്ന് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.പ്രണയത്തിലാണെങ്കിലും സ്ത്രീയുടെ സമ്മതമില്ലാതെ ചിത്രമെടുക്കുന്നതും പ്രചരിപ്പിയ്ക്കുന്നതും കുറ്റകരമാണ്. നടപടിയാരംഭിച്ചാല്‍ മൊബൈല്‍ കടയിലെ ജീവനക്കാരും ചിത്രം പ്രചരിപ്പിച്ചവരും പ്രതിക്കൂട്ടിലാകും.
വിശ്വാസികള്‍ പള്ളിമേടയില്‍ നിന്ന് പൂര്‍ണമായി വിട്ടുനിന്ന ലോക്ക്ഡൗണ്‍ കാലത്താണ് ഇരുവരും തമ്മില്‍ അവിഹിതമായ ഇടപാടുകള്‍ നടന്നത്.പ്രാര്‍ത്ഥിയ്ക്കാനെന്ന പേരിലും ദീര്‍ഘനേരം വീട്ടമ്മ പള്ളിയില്‍ ചിലവഴിച്ചതായി സൂചനയുണ്ട്.സംഭവം വിവാദമായതോടെ സഭാ നേതൃത്വം വൈദികനെ കട്ടപ്പനയില്‍ നിന്നും നീക്കി.അങ്കമാലിയില്‍ കണ്ണുചികിത്സ തേടിയശേഷം മലയാറ്റൂരിലെ ഒരു ആശ്രമത്തിലാണ് വൈദികന്‍ ഇപ്പോള്‍ തങ്ങുന്നതെന്നാണ് സൂചന.വൈദികനെതിരായ ആരോപണങ്ങള്‍ തെളിവു സഹിതം പുറത്തുവന്നതിനാല്‍ ളോഹ ഊരിയ്ക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം വിശ്വാസികള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇടുക്കിയിലെ കത്തോലിക്കാ സഭാ നേതൃത്വത്തില്‍ നിര്‍ണായക സ്വാധീനം ഉള്ളയാളുമാണ് ഫാ.ജെയിംസ് മംഗലശേരി.മാര്‍ ആനിക്കുഴിക്കാട്ടില്‍ സഭാ നേതൃത്വം ഒഴിഞ്ഞശേഷം പുതിയ ബിഷപ്പിനെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ മംഗലശേരിയും ഉള്‍പ്പെട്ടിരുന്നു.