കാസർകോട്:ജില്ലയില്‍ മൂന്ന് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.മഹാരാഷ്ട്രയില്‍ നിന്ന് വന്ന മധൂര്‍ സ്വദേശികളായ രണ്ടു പേര്‍ക്കും ഗള്‍ഫില്‍ നിന്ന് വന്ന മടിക്കൈ സ്വദേശിയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രണ്ടു പേർ രോഗമുക്തരായി.
ജില്ലയിൽ ആകെ നിരീക്ഷണത്തിൽ ഉള്ളവർ 3205. വീടുകളിൽ 2624 പേരും ആശുപത്രികളിൽ 581 പേരും ആണ് നിരീക്ഷണത്തിൽ ഉള്ളത്.181 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
നിരീക്ഷണത്തിലുള്ള 340 പേർ ഇന്ന് നിരീക്ഷണകാലയളവ് പൂർത്തീകരിച്ചു .ഇന്ന് പുതിയതായി 32 പേരാണ് സ്ഥാപന നീരിക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.
ഇന്ന് ആശുപത്രിയിലും കോവിഡ് കെയർ സെന്ററുകളിലുമായി കഴിയുന്ന 42 പേരെ ഡിസ്ചാർജ് ചെയ്തു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News