കാസര്‍ഗോഡ്: കോവിഡ്-19 ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എംഎല്‍എമാരും നിരീക്ഷണത്തില്‍. കാസര്‍ഗോഡ് എംഎല്‍എ എന്‍.എ നെല്ലിക്കുന്ന്, മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീന്‍ എന്നിവരാണ് അവരവരുടെ വീടുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
കൊറോണ ബാധിതന്‍ ഉണ്ടായിരുന്ന കല്യാണച്ചടങ്ങിലും പൊതുപരിപാടിയിലുമാണ് എംഎല്‍എമാര്‍ പങ്കെടുത്തത്. വീടുകളിലാണ് എംഎല്‍എമാര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ആരോഗ്യവകുപ്പ് പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും പരിശോധനയ്ക്കു വിധേയനാകുമെന്നും എന്‍.എ നെല്ലിക്കുന്ന് പറഞ്ഞു.
തന്നെ കാണാന്‍ നിരവധി ആളുകളാണ് വീടുകളില്‍ എത്തുന്നത്. ഇങ്ങനെ എത്തുന്ന ആളുകളും നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News