പാലക്കാട് പോക്സോ കേസിൽ കരാട്ടെ അധ്യാപകന് 16 വർഷം കഠിനതടവ് ശിക്ഷ
പാലക്കാട്: പോക്സോ കേസ് പ്രതിയ്ക്ക് 16 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കരാട്ടെ അധ്യാപകനായ പോക്സോ കേസ് പ്രതിക്കാണ് 16 വർഷം കഠിനതടവ് വിധിച്ചത്. തന്റെ അടുത്ത് കരാട്ടെ പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് പട്ടാമ്പി കോടതി ശിക്ഷ വിധിച്ചത്. ഒറ്റപ്പാലം സ്വദേശിയാണ് പ്രതി. 2018 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ക്ലാസില്ലാതിരുന്ന ദിവസം കുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.
തിരുവനന്തപുരത്ത് ഒമ്പത് വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കാലടി മരുതൂര്‍ക്കടവ് സ്വദേശി ജയകുമാറി(53)നെ ഇരുപത് വര്‍ഷം കഠിന തടവിനും അമ്പതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷി വിധിച്ചിരുന്നു. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആര്‍.ജയകൃഷ്ണന്‍ വിധിയില്‍ പറയുന്നുണ്ട്.
2019 ജൂണ്‍ 27 വൈകിട്ട് ആറോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓട്ടോ ഡ്രൈവറായ പ്രതിയുടെ വീടിന്റെ മുകളിലത്തെ നിലയിലാണ് കുട്ടി വാടകയ്ക്ക് താമസിക്കുന്നത്. ട്യൂഷന്‍ കഴിഞ്ഞിട്ട്; മൂന്നാം ക്ലാസ്സ്‌കാരനായ
കുട്ടി തിരിച്ച് വരവെ പ്രതി കുട്ടിയെ തന്റെ വീട്ടിനുള്ളിലേക്ക് വിളിച്ചു. തുടര്‍ന്ന് കുട്ടിയെ അകത്തുള്ള മുറിയിലേക്ക് കൊണ്ട് പോയി. പ്രതി കുട്ടിയെ തന്റെ മടിയില്‍ പിടിച്ചിരുത്തിയതിന് ശേഷം കുട്ടിയുടെ നിക്കര്‍ ഊരിലൈംഗീമായി പീഡിപ്പിച്ചു.കുട്ടി തന്നെ വിടാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതി വഴങ്ങിയില്ല. പീഡനത്തില്‍ ഭയന്ന കുട്ടി പ്രതിയെ തള്ളി മാറ്റിയതിന് ശേഷം ഓടി വീട്ടിലേക്ക് പോയി.
ഈ സമയം പ്രതി കുട്ടിയെ ബലമായി തടഞ്ഞ് വെച്ചതിന് ശേഷം ഇത് ആരടത്തും പറയരുതെന്ന് പറഞ്ഞു. പ്രതിയുടെ വീട്ടിലാണ്;കുട്ടിയും വീട്ടുകാരും വാടകയ്ക്ക് താമസിച്ചിരുന്നത്.അച്ഛന്‍ ഈ സമയം വിദേശത്തായിരുന്നു ജോലി. പ്രതിയെ ഭയന്ന് കുട്ടി അമ്മയോട് വിവരം പറഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞ് വീട്ടുകാര്‍ വെളിയില്‍ പോകാന്‍ തുടങ്ങവെ കുട്ടിയെ പ്രതിയുടെ വീട്ടില്‍ നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ കുട്ടി കരഞ്ഞു.ഇതിനെ സംബന്ധിച്ച് ചോദിച്ചപ്പോഴാണ് കുട്ടി; പീഡന വിവരം പുറത്ത് പറഞ്ഞത്. എന്നാല്‍ പ്രതി വീട്ടുടമയായത്തില്‍ പരാതി കൊടുക്കാന്‍ വീട്ടുകാര്‍ ഭയന്നു. ഉടനെ വേറെ വീട്ടിലേക്ക്; മാറിയതിന് ശേഷമാണ് ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കിയത്.പ്രതി മറ്റൊരു കുട്ടിയെ പീഡിപ്പിച്ചതായും പരാതിയുണ്ട്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി. നഷ്ടപരിഹാരം കുട്ടിക്ക് നല്‍ക്കണമെന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും വിധിയിലുണ്ട്. ഫോര്‍ട്ട് എസ് ഐയായിരുന്ന എം.കെ.പ്രമോജാണ് കേസ് അന്വേഷിച്ചത്.പത്ത് സാക്ഷികളേയും പന്ത്രണ്ട് രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.