KeralaNews

കൊല്ലം,തൃശൂര്‍,പത്തനംതിട്ട: കൊവിഡ് രോഗികള്‍

കൊല്ലം: ജില്ലയില്‍ കടയ്ക്കല്‍ സ്വദേശികളായ ദമ്പതികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. നാലുവയസുകാരിയടക്കം നാലുപേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. സമ്പര്‍ക്കംമൂലമുള്ള രോഗബാധയിമില്ല.

രോഗം സ്ഥിരീകരിച്ച നാലുപേരും വിദേശത്തുനിന്നും എത്തിയവരാണ്. കടയ്ക്കല്‍ സ്വദേശി 49 വയസുള്ള ഭര്‍ത്താവും 42 വയസുള്ള ഭാര്യയും മെയ് 31 ന് അബുദാബിയില്‍ നിന്നും ഐ എക്സ് 1538 നമ്പര്‍ ഫ്്ളൈറ്റില്‍ എത്തയവരാണ്. മെയ് 29 ന് അബുദാബി തിരുവനന്തപുരം ഫ്ളൈറ്റില്‍ എത്തിയ പരവൂര്‍ സ്വദേശി (56), ദുബായ് ഫ്ളൈറ്റില്‍ ജൂണ്‍ മൂന്നിനെത്തിയ കടയ്ക്കല്‍ സ്വദേശി (63) എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പരവൂര്‍ സ്വദേശി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.

ജൂണ്‍ 26 ന് രോഗം സ്ഥിരീകരിച്ച കുളത്തൂപ്പുഴയിലെ നാലുവയസുള്ള പെണ്‍കുട്ടി, ജൂണ്‍ രണ്ടിന് രോഗം സ്ഥിരീകരിച്ച പട്ടാഴി സ്വദേശിനി ഗര്‍ഭിണിയായ യുവതി (26), മെയ് 18 ന് രോഗം സ്ഥിരീകരിച്ച പത്തനാപുരം സ്വദേശി (44), മെയ് 30 ന് രോഗം സ്ഥിരീകരിച്ച തഴവ സ്വദേശി (44) എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

പത്തനംതിട്ട

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കൊവിഡ് സ്ഥാരീകരിച്ചു. അഹമ്മദാബാദില്‍ നിന്ന് എത്തിയ സീതത്തോട് സ്വദേശിയായ 34 കാരന്‍.ചെന്നൈയില്‍ നിന്ന് എത്തിയ മല്ലപ്പള്ളി സ്വദേശിനിയായ 22 കാരിമഹാരാഷ്ട്രയില്‍ നിന്നും എത്തിയ നിരണം സ്വദേശിനിയായ 29 കാരി.ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 116 ആയി ഉയര്‍ന്നു.

തൃശൂര്‍

തൃശൂര്‍ ജില്ലയില്‍ ഒന്‍പത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ഞായറാഴ്ച മരണമടഞ്ഞ കുമാരന്റെ സ്രവ പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. ജൂണ്‍ 4 ന് അബുദാബിയില്‍ നിന്ന് ഇഞ്ചമുടി സ്വദേശി (38), മെയ് 27 ന് മുംബൈയില്‍ നിന്നെത്തിയ പുതുക്കാട് സ്വദേശി (26), മെയ് 29 ന് കര്‍ണ്ണാടകയില്‍ നിന്നെത്തിയ ചെങ്ങല്ലൂര്‍ സ്വദേശി (41), 27 ന് മുംബൈയില്‍ നിന്നെത്തിയ പുതുക്കാട് സ്വദേശി (59), നെടുപുഴയില്‍ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപട്ടികയിലുണ്ടായ 51 കാരി, നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്കപട്ടികയിലുണ്ടായിരുന്ന ചേര്‍പ്പ് സ്വദേശിനി (58), ജൂണ്‍ 6 ന് യു പിയില്‍ നിന്ന് മടങ്ങിയെത്തിയ വേലൂക്കര സ്വദേശിനി (19), 25 ന് മുംബൈയില്‍ നിന്നെത്തിയ ഇരിങ്ങാലക്കുട സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ച 126 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 9 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചു ആശുപത്രിയില്‍ കഴിയുന്നുണ്ട്. ഇതുവരെ ആകെ ജില്ലയില്‍ 179 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker