News

‘മോദിയല്ലെങ്കില്‍ പിന്നെയാര്​? മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കന്നഡ സൂപ്പര്‍താരം ചേതന്‍ കുമാര്‍

ബംഗളൂരു : മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച്‌​ കന്നഡ സിനിമാതാരം ചേതന്‍ കുമാര്‍. ‘മോദിയല്ലെങ്കില്‍ പിന്നെയാര്​? എന്ന്​ ചോദിക്കുന്നവരോടാണ്​, പിണറായി വിജയന്‍ എന്ന്​ ഗൂഗ്​ള്‍ ചെയ്​ത്​ നോക്കൂ’ എന്നാണ്​ ചേതന്‍ ട്വിറ്ററില്‍ കുറിച്ചത്​.

‘2020ലെ കോവിഡില്‍ നിന്ന് കേരളം പഠിച്ചു. ഓക്‌സിജന്‍ പ്ലാന്‍റുകള്‍ക്കായി പണം ചെലവഴിച്ചു. ഓക്‌സിജന്‍ വിതരണം 58 ശതമാനം വര്‍ധിപ്പിച്ചു. ഇപ്പോള്‍ കര്‍ണാടകയ്ക്കും തമിഴ്‌നാട്ടിനും ഗോവയ്ക്കും ഓക്‌സിജന്‍ നല്‍കുന്നു. കേരള മോഡല്‍ സമം റോള്‍ മോഡല്‍. മോദിയല്ലെങ്കില്‍ പിന്നെയാരാണ്​ എന്ന് ചോദിക്കുന്നവരോട്, പിണറായി വിജയന്‍ എന്ന് ഗൂഗ്ള്‍ ചെയ്തു നോക്കൂ’- ചേതന്‍ കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker