EntertainmentNationalNews

സിനിമാ നിർമാതാവ് സൗന്ദര്യാ ജഗദീഷ് മരിച്ച നിലയിൽ

ബെംഗളൂരു : കന്നഡ സിനിമ നിര്‍മാതാവ് സൗന്ദര്യാ ജഗദീഷ് മരിച്ച നിലയില്‍. ഞായറാഴ്ച ബെംഗൂളുരുവിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുറച്ചുകാലങ്ങളായി ജഗദീഷ് കടുത്ത സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ നേരിടുകയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

വീട് ജപ്തി ചെയ്തെന്നും, മുന്‍പ് ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു എന്നുമാണ് വിവരം. ഈയിടെയായിരുന്നു ജഗദീഷിന്റെ ഭാര്യാമാതാവിന്റെ മരണം. അവരോട് ജഗദീഷിന് വലിയ ആത്മബന്ധമുണ്ടായിരുന്നുവെന്നും വിയോഗത്തില്‍ അതീവദുഖിതനായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.

സ്‌നേഹിതരു, അപ്പു പപ്പു, രാമലീല തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ നിര്‍മാതാവാണ് ജഗദീഷ്.ബെംഗളൂരുവിലൈ പ്രശസ്തമായ ജെറ്റ്ലാഗ് പബ് ജഗദീഷിന്റെ ഉടമസ്ഥതിയിലായിരുന്നു. അനുവദിച്ച സമയത്തിനപ്പുറം പബ്ബ് തുറന്നുപ്രവര്‍ത്തിച്ച കേസില്‍ ജഗദീഷിനെതിരേ ഈയിടെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button