EntertainmentNationalNews

കന്നഡ നടൻ സൂരജിന് വാഹനാപകടത്തിൽ ​ഗുരുതര പരിക്ക്, വലതുകാൽ മുറിച്ചുമാറ്റി

ന്നഡ നടൻ സൂരജിന് ബൈക്കപകടത്തിൽ ​ഗുരുതര പരിക്ക്. ശനിയാഴ്ച ബേഗൂരിനടുത്ത് മൈസൂരു-ഗുണ്ട്‌ലൂപ്പർ ഹൈവേയിൽ വെച്ചാണ് അപകടമുണ്ടായത്. പരിക്കുപറ്റിയ ഉടൻ മൈസൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന്റെ വലതുകാൽ മുറിച്ചുമാറ്റിയെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ധ്രുവൻ എന്നുകൂടി അറിയപ്പെടുന്ന താരമാണ് സൂരജ്. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടം നടന്നത്. മൈസൂരിൽ നിന്ന് ഊട്ടിയിലേക്ക് ബൈക്കിൽ പോവുകയായിരുന്നു സൂരജ്. ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ താരത്തിന്റെ കാൽമുട്ടിന് താഴെ വെച്ചാണ് മുറിച്ചുമാറ്റിയിരിക്കുന്നത്.

കന്നഡ സിനിമാ ലോകത്തെ സൂപ്പർ താരമായ ശിവരാജ് കുമാറിന്റെ മാതാവ് പർവതമ്മയുടെ അനന്തരവനാണ് സൂരജ്. ശിവരാജ് കുമാറും ഭാര്യയും അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചു. കന്നഡ നിർമാതാവ് എസ്.എ. ശ്രീനിവാസ് ആണ് സൂരജിന്റെ പിതാവ്. അനൂപ് അന്തോണി സംവിധാനം ചെയ്യുന്ന ഭഗവാൻ ശ്രീകൃഷ്ണ പരമാത്മ എന്ന ചിത്രത്തിലൂടെയാണ് സൂരജ് കുമാർ അരങ്ങേറ്റം കുറിക്കേണ്ടിയിരുന്നത്. കന്നഡ താരം ദർശൻ ചിത്രം ലോഞ്ച് ചെയ്തെങ്കിലും പിന്നീട് ചില കാരണങ്ങളാൽ ചിത്രം മാറ്റിവയ്ക്കുകയായിരുന്നു.

രഥം എന്ന പേരിൽ മറ്റൊരു സിനിമയുടെ തിരക്കിലായിരുന്നു താരം. പ്രിയ പ്രകാശ് വാര്യർ നായികയാവുന്ന ഇതുവരെ പേരിട്ടിട്ടില്ലാത്ത ഒരു പ്രോജക്റ്റിലും സൂരജ് ഒപ്പുവച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker